400 ഗ്രാമങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകി ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ
text_fieldsഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ വിതരണത്തിന് സജ്ജമാക്കിയ ഭക്ഷ്യക്കിറ്റുകൾ
അജ്മാന്: റമദാന് മാസത്തോടനുബന്ധിച്ച് 400 ഗ്രാമങ്ങൾക്ക് അവശ്യ ഭക്ഷ്യ കിറ്റുകൾ ഒരുക്കിനൽകി അജ്മാന് കേന്ദ്രമായ ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ. മൗറിത്താനിയ, സോമാലിയ, സെനഗൽ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, കെനിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലാണ് സംരംഭം നടപ്പിലാക്കുന്നത്.
റമദാനിലുടനീളം 2,000 ഗ്രാമങ്ങളിൽ എത്തിച്ചേരാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് ശ്രമമെന്ന് സംഘടനയുടെ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ ഖാജ പറഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങള്‍ കൂടാതെ യുദ്ധം ബാധിച്ച രാജ്യങ്ങളിലും ‘ഫ്രം വാട്ട് യു ലവ്’ എന്ന റമദാൻ കാമ്പയിനിൽ ഭക്ഷണം സംഘടന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ ദുർബലരായ കുടുംബങ്ങളെയും അനാഥരെയും സഹായിക്കുന്ന പ്രവര്‍ത്തനങ്ങളും ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ നടത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.