വിദ്യാഭ്യാസ സഹായവുമായി ഇന്റര്‍നാഷനല്‍ ചാരിറ്റി ഓര്ഗനൈസേഷന്
text_fieldsഅജ്മാന്: രാജ്യത്തിനകത്തും പുറത്തും 1.6 കോടി ദിർഹത്തിന്റെ വിദ്യാഭ്യാസ ചാരിറ്റി പ്രോജക്ടുകൾ നടപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്റര്‍നാഷനല്‍ ചാരിറ്റി ഓര്ഗനൈസേഷന്. ‘നമുക്ക് അവരുടെ ഭാവി പ്രകാശിപ്പിക്കാം’ എന്ന തലക്കെട്ടിലാണ് വിദ്യാഭ്യാസ സഹായവുമായി ബാക്ക് ടു സ്കൂൾ കാമ്പയിൻ ആരംഭിക്കുന്നത്. ബുദ്ധിമുട്ടുന്ന വിദ്യാർഥികള്‍, അധ്യാപകർ, ഖുർആൻ മനപ്പാഠമാക്കുന്നവർ എന്നിവരെ സഹായിക്കുക, വിദ്യാഭ്യാസ സൗകര്യങ്ങൾ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുക, കമ്പ്യൂട്ടറുകൾ, ബാഗുകൾ, സ്റ്റേഷനറികൾ തുടങ്ങിയ സ്കൂൾ സാമഗ്രികൾ നൽകുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
തലമുറകളെ കെട്ടിപ്പടുക്കുന്നതിനായി വിദ്യാഭ്യാസം നേടാത്തവർക്കും അത് നൽകാൻ കഴിയാത്തവർക്കും അറിവിന്റെ മാർഗങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള മഹത്തായ സന്ദേശമാണ് കാമ്പയിനെ വ്യത്യസ്തമാക്കുന്നതെന്ന് ഇന്റര്‍നാഷനല്‍ ചാരിറ്റി ഓര്ഗനൈസേഷന് സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അബ്ദുൽ വഹാബ് അൽ ഖാജ പറഞ്ഞു. വിദ്യാഭ്യാസമാണ് ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന സ്തംഭമെന്നും ഇക്കാരണത്താൽ ഇന്റര്‍നാഷനല്‍ ചാരിറ്റി ഓര്ഗനൈസേഷന് പാവപ്പെട്ട വിദ്യാർഥികളുടെയും അനാഥരുടെയും വിദ്യാഭ്യാസം തുടരുന്നുവെന്ന് ഉറപ്പാക്കാൻ താൽപര്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.