അന്താരാഷ്ട്ര ഡിജിറ്റൽ ഫെസ്റ്റ് ഫുജൈറയിൽ
text_fieldsഫുജൈറ: യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സ്ക്വയർ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ഡിജിറ്റൽ ഫെസ്റ്റിവലിന്റെ രണ്ടാംപതിപ്പ് ശനിയാഴ്ച ഫുജൈറയില്‍ നടക്കും. ഫുജൈറ എമിനൻസ് പ്രൈവറ്റ് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് 140 വിദ്യാർഥികള്‍ പങ്കെടുക്കും.
ഇന്ത്യ, മിഡിലീസ്റ്റ്, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കോഡിങ്, റോബോട്ടിക്സ് എന്നിവക്കുള്ള പാഠ്യപദ്ധതി നൽകിവരുന്ന സൈബർ സ്ക്വയറിന്റെ ഇന്റർനാഷനൽ ഡിജിറ്റൽ ഫെസ്റ്റിന്റെ രണ്ടാം പതിപ്പാണിത്. ടെക്നോളജികളുടെ പുതിയകാലത്തെ മാറ്റങ്ങളെ വരച്ചുകാണിക്കുന്ന ഡിജിറ്റൽ ഫെസ്റ്റിൽ വിദ്യാർഥികൾ എ.ഐ, റോബോട്ടിക്സ്, ഐ.ഒ.ടി, ടെക് ടോക് എന്നീ വിഷയങ്ങളിൽ പ്രോജക്ടുകൾ അവതരിപ്പിക്കും. പൊതുജനങ്ങൾക്കും പരിപാടിയില്‍ പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 00971 50 8881974
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.