Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​​ന്താ​​രാ​​ഷ്ട്ര...

അ​​ന്താ​​രാ​​ഷ്ട്ര എ​​ജു​​ക​​ഫേ ഒ​​ക്​​​ടോ​​ബ​​ർ 19 മു​​ത​​ൽ 22 വ​​രെ ഷാ​​ർ​​ജ എ​​ക്​​​സ്​​​പോ സെ​​ന്‍റ​​റി​​ൽ

text_fields
bookmark_border
അ​​ന്താ​​രാ​​ഷ്ട്ര എ​​ജു​​ക​​ഫേ ഒ​​ക്​​​ടോ​​ബ​​ർ 19 മു​​ത​​ൽ 22 വ​​രെ ഷാ​​ർ​​ജ എ​​ക്​​​സ്​​​പോ സെ​​ന്‍റ​​റി​​ൽ
cancel

ഷാ​​ർ​​ജ: മ​​ധ്യ​​പൂ​​ർ​​വ ദേ​​ശ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഇ​​ന്ത്യ​​ൻ വി​​ദ്യാ​​ഭ്യാ​​സ-​​ക​​രി​​യ​​ർ മേ​​ള​​യാ​​യ 'ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം' എ​​ജു​​ക​​ഫേ​​ക്ക്​ ഇ​​ക്കു​​റി അ​​ന്താ​​രാ​​ഷ്ട്ര ചാ​​രു​​ത. യു.​​എ.​​ഇ വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പി​​ന്തു​​ണ​​യോ​​ടെ ഷാ​​ർ​​ജ സ​​ർ​​ക്കാ​​റി​​ന്​ കീ​​ഴി​​ലെ എ​​ക്സ്​​​പോ സെ​​ന്‍റ​​റി​​ൽ ഒ​​രു​​ക്കു​​ന്ന 18ാമ​​ത്​ അ​​ന്താ​​രാ​​ഷ്ട്ര വി​​ദ്യാ​​ഭ്യാ​​സ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലാ​​യി​​രി​​ക്കും എ​​ജു​​ക​​ഫേ എ​​ട്ടാം സീ​​സ​​ൺ അ​​ര​​ങ്ങേ​​റു​​ക. ഈ ​​മാ​​സം 19 മു​​ത​​ൽ 22 വ​​രെ ന​​ട​​ക്കു​​ന്ന എ​​ജു​​ക്കേ​​ഷ​​ൻ ഷോ​​യി​​ൽ ഇ​​ന്ത്യ​​ൻ പ​​വ​​ലി​​യ​​ന്‍റെ ചു​​മ​​ത​​ല​​യും 'ഗ​​ൾ​​ഫ്​ മാ​​ധ്യ​​മ'​​ത്തി​​നാ​​ണ്. വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ലെ നൂ​​റു​​ക​​ണ​​ക്കി​​ന്​ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളും ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന്​ വി​​ദ്യാ​​ർ​​ഥി​​ക​​ളും ഒ​​ഴു​​കി​​യെ​​ത്തു​​ന്ന മേ​​ള​​യി​​ലെ ഏ​​ക ഇ​​ന്ത്യ​​ൻ മാ​​ധ്യ​​മ സാ​​ന്നി​​ധ്യ​​വും 'ഗ​​ൾ​​ഫ്​ മാ​​ധ്യ​​മ'​​മാ​​ണ്. മേ​​ള​​യു​​ടെ ഔ​​ദ്യോ​​ഗി​​ക മീ​​ഡി​​യ പാ​​ർ​​ട്​​​ണ​​റാ​​ണ്​ 'ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം'.

ഏ​​ഴ്​ സീ​​സ​​ണു​​ക​​ൾ പി​​ന്നി​​ട്ട എ​​ജു​​ക​​ഫേ വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​ക്ക്​ ന​​ൽ​​കി​​യ സം​​ഭാ​​വ​​ന​​ക​​ളാ​​ണ്​ അ​​ന്താ​​രാ​​ഷ്ട്ര മേ​​ള​​യി​​ലെ സു​​പ്ര​​ധാ​​ന സാ​​ര​​ഥ്യ​​ത്തി​​ലേ​​ക്ക്​ ന​​യി​​ച്ച​​ത്. ഇ​​തു​​സം​​ബ​​ന്ധി​​ച്ച ധാ​​ര​​ണ​​പ​​ത്ര​​ത്തി​​ൽ മൂ​​ന്ന്​ മാ​​സം മു​​മ്പ്​ എ​​ക്സ്​​​പോ സെ​​ന്‍റ​​ർ സി.​​ഇ.​​ഒ സെ​​യ്​​​ഫ്​ മു​​ഹ​​മ്മ​​ദ്​ അ​​ൽ മി​​ദ്​​​ഫ​​യും 'ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം-​​മീ​​ഡി​​യ​​വ​​ൺ' മി​​ഡി​​ൽ ഈ​​സ്റ്റ്​ ഓ​​പ​​റേ​​ഷ​​ൻ​​സ്​ ഡ​​യ​​റ​​ക്ട​​ർ മു​​ഹ​​മ്മ​​ദ്​ സ​​ലീം അ​​മ്പ​​ല​​നും ഒ​​പ്പു​​വെ​​ച്ചി​​രു​​ന്നു. എ​​ജു​​ക​​ഫേ അ​​ന്താ​​രാ​​ഷ്ട്ര ത​​ല​​ത്തി​​ലേ​​ക്ക്​ ചേ​​ക്കേ​​റു​​മ്പോ​​ൾ ഒ​​ട്ടേ​​റെ പു​​തു​​മ​​ക​​ളു​​മാ​​യാ​​ണ്​ എ​​ട്ടാം സീ​​സ​​ൺ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. കേ​​ര​​ള മു​​ൻ ഡി.​​ജി.​​പി ഋ​​ഷി​​രാ​​ജ്​ സി​​ങ്, ഡോ. ​​എ.​​പി.​​ജെ. അ​​ബ്​​​ദു​​ൽ ക​​ലാ​​മി​​ന്‍റെ സ​​ന്ത​​ത സ​​ഹ​​ചാ​​രി​​യും എ​​ഴു​​ത്തു​​കാ​​ര​​നും പ്ര​​ഭാ​​ഷ​​ക​​നു​​മാ​​യ ശ്രീ​​ജ​​ൻ​​പാ​​ൽ സി​​ങ്, അ​​വ​​താ​​ര​​ക​​നും കേ​​ര​​ള യൂ​​നി​​വേ​​ഴ്​​​സി​​റ്റി അ​​സി.​ പ്ര​​ഫ​​സ​​റു​​മാ​​യ ഡോ. ​​അ​​രു​​ൺ​​കു​​മാ​​ർ, മ​​ജീ​​ഷ്യ​​ൻ രാ​​ജ​​മൂ​​ർ​​ത്തി തു​​ട​​ങ്ങി​​യ​​വ​​രാ​​ണ്​ ഈ ​​സീ​​സ​​ണി​​ലെ മു​​ഖ്യാ​​തി​​ഥി​​ക​​ൾ. ഇ​​ന്ത്യ​​യി​​ലെ​​യും വി​​ദേ​​ശ​​ത്തെ​​യും വി​​വി​​ധ യൂ​​നി​​വേ​​ഴ്​​​സി​​റ്റി​​ക​​ളും ക​​രി​​യ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ളും സ്റ്റാ​​ളു​​ക​​ളു​​മാ​​യെ​​ത്തും.

പു​​തി​​യ കോ​​ഴ്​​​സു​​ക​​ൾ തേ​​ടു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ​തൊ​​ഴി​​ല​​ന്വേ​​ഷ​​ക​​ർ​​ക്കും ക​​രി​​യ​​റി​​ൽ മു​​ന്നേ​​റാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്കും കം​​ഫ​​ർ​​ട്ട്​ സോ​​ണി​​ൽ​​നി​​ന്ന്​ പു​​റ​​ത്തു​​ക​​ട​​ക്കാ​​ൻ കൊ​​തി​​ക്കു​​ന്ന​​വ​​ർ​​ക്കും പ്ര​​ചോ​​ദ​​നം പ​​ക​​രു​​ന്ന വി​​വി​​ധ സെ​​ഷ​​നു​​ക​​ൾ ഇ​​വി​​ടെ അ​​ര​​ങ്ങേ​​റും. മ​​ക്ക​​ളു​​ടെ ഭാ​​വി സു​​ര​​ക്ഷി​​ത​​മാ​​ക്കാ​​നും അ​​​വ​​രെ കൈ​​പി​​ടി​​ച്ചു​​യ​​ർ​​ത്താ​​നും ആ​​ഗ്ര​​ഹി​​ക്കു​​ന്ന ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കു​​ള്ള മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ളും എ​​ജു​​ക​​ഫേ ന​​ൽ​​കും. വി​​വി​​ധ മ​​ത്സ​​ര​​ങ്ങ​​ളും ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ക്കും. ഷാ​​ർ​​ജ എ​​ക്സ്​​​പോ സെ​​ന്‍റ​​റി​​ൽ ആ​​ദ്യ​​മാ​​യാ​​ണ്​ എ​​ജു​​ക​​ഫേ വി​​രു​​​ന്നെ​​ത്തു​​ന്ന​​ത്. ​'ക​​മോ​​ൺ കേ​​ര​​ള' അ​​ട​​ക്കം നി​​ര​​വ​​ധി ​പ​​രി​​പാ​​ടി​​ക​​ളി​​ലെ വ​​ൻ ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​ത്തി​​ലൂ​​ടെ എ​​ക്സ്​​​പോ സെ​​ന്‍റ​​റു​​മാ​​യി ശ​​ക്​​​ത​​മാ​​യ ബ​​ന്ധം 'ഗ​​ൾ​​ഫ്​ മാ​​ധ്യ​​മ'​​ത്തി​​നു​​ണ്ട്. വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ ആ​​ഘോ​​ഷ​​മാ​​യ എ​​ജു​​ക​​ഫേ​​യി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​വും ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന്​ വി​​ദ്യാ​​ർ​​ഥി​​ക​​ളും ര​​ക്ഷി​​താ​​ക്ക​​ളും പ​​​ങ്കെ​​ടു​​ത്തി​​രു​​ന്നു. നാ​​ലു​​മാ​​സം മു​​മ്പ്​ കേ​​ര​​ള​​ത്തി​​ലും വ​​ൻ ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ എ​​ജു​​ക​​ഫേ ന​​ട​​ത്തി​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Expo CenterInternational Educafé
News Summary - International Educafé at Sharjah Expo Center from 19th to 22nd October
Next Story