അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് തുടക്കം
text_fieldsദുബൈ: ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം.
‘ഭക്ഷ്യ സുരക്ഷയിൽ ദീർഘവീക്ഷണം’ എന്ന പ്രമേയത്തിൽ നടക്കുന്ന എട്ടാമത് എഡിഷനിൽ ലോകമെമ്പാടുമുള്ള 3000ത്തോളം ഭക്ഷ്യസുരക്ഷ വിദഗ്ധരാണ് പങ്കെടുക്കുന്നത്. ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജിരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ആഗോള ഭക്ഷ്യ മേഖലയിലെ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനുള്ള സമീപനങ്ങളും ഭാവിയിലേക്കുള്ള ഭക്ഷ്യ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുസ്ഥിരവും നൂതനവുമായ പരിഹാരങ്ങളുടെ അടിയന്തര ആവശ്യകതയും സമ്മേളനം ചർച്ച ചെയ്യും.
കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ ഉൽപാദന രംഗത്തുണ്ടാകുന്ന ധ്രുതഗതിയിലുള്ള പരിവർത്തനം, ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള വിവിധ രീതികൾ, ഉപഭോഗം എന്നിവയിലുള്ള ആഗോള വെല്ലുവിളികളെ നേരിടാൻ സജീവമായ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം 23ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.