Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ന്താ​രാ​ഷ്ട്ര കെ9...

അ​ന്താ​രാ​ഷ്ട്ര കെ9 പ്ര​ദ​ർ​ശ​നം നാളെ

text_fields
bookmark_border
അ​ന്താ​രാ​ഷ്ട്ര കെ9 പ്ര​ദ​ർ​ശ​നം നാളെ
cancel

ദു​ബൈ: ദു​ബൈ പൊ​ലീ​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര കെ9 ​പ്ര​ദ​ര്‍ശ​നം ഏ​പ്രി​ൽ 18 മു​ത​ൽ 20 വ​രെ ദു​ബൈ പൊ​ലീ​സ് ഓ​ഫി​സേ​ഴ്സ് ക്ല​ബി​ല്‍ ന​ട​ക്കും.

ത​ത്സ​മ​യ ഡോ​ഗ് ഷോ, ​ഫാ​ഷ​ന്‍ വാ​ക്ക്, ഫേ​സ് പെ​യി​ന്‍റി​ങ്, ഡോ​ഗ്ഗി ഡൂ​ഡി​ല്‍സ് എ​ന്നി​ങ്ങ​നെ ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ള്‍ പ്ര​ദ​ര്‍ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കും. വൈ​കീ​ട്ട് നാ​ല് മ​ണി​മു​ത​ല്‍ രാ​ത്രി 11 മ​ണി​വ​രെ​യു​ള്ള പ​രി​പാ​ടി​ക​ള്‍ താ​മ​സ​ക്കാ​ര്‍ക്കും ആ​സ്വ​ദി​ക്കാം.

ഇ​താ​ദ്യ​മാ​യാ​ണ് കെ9 ​യൂ​നി​റ്റി​നു​വേ​ണ്ടി പൊ​ലീ​സ് ഇ​ത്ത​ര​മൊ​രു വി​പു​ല​മാ​യ പ​രി​പാ​ടി ഒ​രു​ക്കു​ന്ന​ത്. സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി വൈ​വി​ധ്യ​മാ​ര്‍ന്ന സം​വേ​ദ​നാ​ത്മ​ക പ​രി​പാ​ടി​ക​ളും ശി​ൽ​പ​ശാ​ല​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. നാ​യ് പ​രി​ശീ​ല​ക​ര്‍, വെ​ല്‍ന​സ് ഹ​ബ്ബു​ക​ള്‍, സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ള്‍പ്പെ​ടെ ലോ​ക​മെ​മ്പാ​ടും നി​ന്നാ​യി 30ലേ​റെ പ്ര​ദ​ര്‍ശ​ക​ര്‍ ത്രി​ദി​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. നാ​യ്ക്ക​ളു​ടെ ആ​രോ​ഗ്യം, പെ​രു​മാ​റ്റം, പ​രി​ശീ​ല​ന രീ​തി​ക​ള്‍, പ​രി​ച​ര​ണം തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​മി​നാ​റു​ക​ളും ശി​ൽ​പ​ശാ​ല​ക​ളും ന​ട​ത്തും.

സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ല്‍ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നാ​ണ് പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പൊ​ലീ​സി​ലെ ഓ​പ​റേ​ഷ​ന്‍സ് അ​ഫ​യേ​ഴ്സ് അ​സി​സ്റ്റ​ന്‍റ്​ ക​മാ​ന്‍ഡ​ര്‍-​ഇ​ന്‍-​ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ബ്ദു​ല്ല അ​ലി അ​ല്‍ ഖൈ​ത്തി പ​റ​ഞ്ഞു.

കെ9 ​യൂ​നി​റ്റി​ന്‍റെ വൈ​ദ​ഗ്ധ്യം പ്ര​ദ​ര്‍ശി​പ്പി​ക്കാ​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു​സു​ര​ക്ഷ നി​ല​നി​ര്‍ത്തു​ന്ന​തി​ല്‍ പൊ​ലീ​സ് നാ​യ്ക്ക​ളു​ടെ നി​ര്‍ണാ​യ​ക പ​ങ്ക് പ​രി​പാ​ടി​യി​ലൂ​ടെ വ്യ​ക്ത​മാ​കു​മെ​ന്ന് കെ9 ​സെ​ക്യൂ​രി​റ്റി ഇ​ന്‍സ്പെ​ക്ഷ​ന്‍ യൂ​നി​റ്റ് ഡ​യ​റ​ക്ട​ര്‍ ലെ​ഫ്റ്റ​ന​ന്‍റ്​ കേ​ണ​ല്‍ സ​ലാ അ​ല്‍ മ​സ്റൂ​ഇ പ​റ​ഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള കെ 9 ​വി​ദ​ഗ്ധ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ അ​റി​യാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് പ​രി​പാ​ടി ഒ​രു​ക്കു​ക​യെ​ന്നും അ​ല്‍ മ​സ്റൂ​ഇ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policeUAE Newsexhibition
News Summary - international k9 exhibition starts tomorrow
Next Story