ഓപറേഷൻ ലോസ് ബ്ലാൻകോസ് : രാജ്യാന്തര മാഫിയ തലവൻ കുടുങ്ങി
text_fieldsദുബൈ: പത്തു രാജ്യങ്ങൾ കേന്ദ്രീകരിച്ച് ദുബൈ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ രാജ്യാന്തര മാഫിയ തലവൻ കുടുങ്ങി. കോടികളുടെ ലഹരിമരുന്ന് കേസിലെ പ്രതിയായ അൽബേനിയക്കാരൻ ഡെനിസ് മതോഷിയെയാണ് ദുബൈ പൊലീസ് വലയിൽ വീഴ്ത്തിയത്.
'ലോസ് ബ്ലാൻകോസ്' എന്ന പേരിൽ നടത്തിയ ഓപറേഷൻ വഴി ലഹരിമരുന്ന് കേസിലെ പ്രതികളായ 20 ഗാങ് ലീഡർമാരെ കൂടി അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. യൂറോപ്പ്, തെക്കൻ അമേരിക്ക എന്നിവിടങ്ങളിലായി 1.5 ബില്യൺ ദിർഹമിെൻറ ലഹരി മരുന്ന് ഇടപാടാണ് ഇവർ നടത്തിയത്. കടൽമാർഗം നൂറുകണക്കിന് ടൺ ലഹരിമരുന്ന്
യൂറോപ്പിലേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമം. പത്തു രാജ്യങ്ങളിലെ അന്വേഷണ സംഘവുമായി സഹകരിച്ചായിരുന്നു അന്വേഷണമെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പറഞ്ഞു. അഞ്ചുവർഷമായി ഇറ്റാലിയൻ പൊലീസ് അന്വേഷിച്ച് വരുന്നവരാണിവർ. മൂന്ന് ഗാങ്ങായി തിരിഞ്ഞായിരുന്നു പ്രവർത്തനം. മിൻയ, ജിമ്മി, റിതി എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഗാങ്ങുകൾക്ക് ഒന്നിലേറെ നേതാക്കളുണ്ടായിരുന്നു. 11ഓളം രാജ്യങ്ങളിലൂടെയാണ് ദുൈബ പൊലീസിെൻറ അന്വേഷണം പുരോഗമിച്ചത്.
ഇറ്റലി കേന്ദ്രീകരിച്ചായിരുന്നു ലഹരിമരുന്ന് സംഘത്തിെൻറ പ്രധാന പ്രവർത്തനം. ദുബൈ പൊലീസ് നടത്തിയ നീക്കത്തെ ഇറ്റാലിയൻ അധികൃതർ അഭിനന്ദിച്ചു. ഇറ്റലിക്കും യു.എ.ഇക്കും പുറമെ അൽബേനിയ, ബെൽജിയം, ജർമനി, സ്പെയിൻ, ഹംഗറി, ഗ്രീസ് റുമേനിയ, നെതർലൻഡ് എന്നിവിടങ്ങളിലും അന്വേഷണം നടന്നു. ഇൻറർപോളിെൻറ റെഡ് നോട്ടീസ് ലഭിക്കുന്നതിന് മുൻപേ ഇവർ ദുൈബ പൊലീസിെൻറ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇറ്റാലിയൻ അധികൃതരുടെ നിർദേശം ലഭിച്ചതനുസരിച്ചാണ് ഇവരെ നിരീക്ഷിച്ചത്.
ഇൻറർപോളിെൻറ റെഡ് നോട്ടീസ് കിട്ടിയ ഉടൻ ഇവരെ പിടികൂടുകയായിരുന്നുവെന്ന് ദുബൈ പൊലീസിെല വാണ്ടഡ് പേഴ്സൺ ഡിപാർട്ട്മെൻറ് ഡയറക്ടർ സഈദ് അൽ ഖാംസി പറഞ്ഞു. ദുബൈ പൊലീസിെൻറ ക്രിമിനൽ ഡേറ്റ അനാലിസിസ് സെൻറർ പ്രതികളുടെ താമസസ്ഥലം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര െപാലീസ് ഏജൻസികളുമായി സഹകരിച്ച് ദുബൈ പൊലീസ് ഇതുവരെ 52 കുറ്റവാളികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.