ഇന്റർനാഷനൽ തിയറ്റർ അസോസിയേഷന് ആഗോളസംഗമം ഫുജൈറയില്‍
text_fieldsഇന്റർനാഷനൽ തിയറ്റർ അസോസിയേഷന്റെ വേൾഡ് കോൺഗ്രസ് ഉദ്ഘാടനവേളയിൽ
ഫുജൈറ കിരീടാവകാശി മുഹമ്മദ് അൽ ശർഖിയടക്കം പ്രമുഖർ
ഫുജൈറ: ഇന്റർനാഷനൽ തിയറ്റർ അസോസിയേഷൻ വേൾഡ് കോൺഗ്രസ് ഉച്ചകോടിക്ക് ഫുജൈറയില്‍ തുടക്കമായി. ശനിയാഴ്ചവരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി പങ്കെടുത്തു. ഇന്റർനാഷനൽ തിയറ്റർ അസോസിയേഷന്റെ 36ാമത് സെഷനായ ഇവന്റിന് 1948ൽ ആരംഭിച്ചതിനുശേഷം ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് നഗരം കൂടിയാവുകയാണ് ഫുജൈറ. ഫുജൈറ ഭരണാധികാരിയുടെ പ്രത്യേക ഉപദേഷ്ടാവ് സയീദ് മുഹമ്മദ് അൽ റഖ്ബാനി, ഫുജൈറയിലെ അമീരി ദിവാൻ ഡയറക്ടർ മുഹമ്മദ് സഈദ് അൽ ദൻഹാനി, കൂടാതെ ലോകമെമ്പാടുമുള്ള 500ലധികം നാടകകൃത്തുക്കള്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ പിന്തുണയും നിർദേശങ്ങളുമാണ് ആഗോള യോഗത്തിന് ആതിഥേയത്വം വഹിക്കാൻ സഹായിച്ചതെന്ന് കിരീടാവകാശി പറഞ്ഞു.
നൈജീരിയൻ എഴുത്തുകാരനും നാടകകൃത്തും സാഹിത്യത്തിനുള്ള നൊബേൽ ജേതാവും നാടകരംഗത്തെ ആഗോള അംബാസഡറുമായ വോലെ സോയിങ്ക ഉദ്ഘാടനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ചിലിയിലെ ഭാഷാശാസ്ത്രജ്ഞയും മനുഷ്യാവകാശ പ്രവർത്തകയുമായ എലിസ ലോങ്കോൺ ആന്റിലോ, ഫുജൈറയിലെ കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടർ ഡോ. അഹമ്മദ് ഹംദാൻ അൽ സയൂദി, ഫുജൈറയിലെ വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടർമാര്‍, ഉദ്യോഗസ്ഥര്‍, നാടകകൃത്തുക്കള്‍ തുടങ്ങിയവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.