ഒ.െഎ.സി പേരുമാറ്റത്തിന് യു.എ.ഇയുടെ അനുമതി
text_fieldsഅബൂദബി: യു. എ. ഇ. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ പുതിയ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചു. മാലിദീപിൽ യു. എ. ഇ. എംബസി സ്ഥാപിക്കുന്നതടക്കം സൗഹൃദ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി കരാറുകളാണ് ഔദ്യോഗിക വിഞ്ജാപനത്തിെൻറ പുതിയ പതിപ്പിൽ പ്രസിദ്ധീകരിച്ചത്. ഓർഗനൈസഷൻ ഓഫ് ഇസ്‌ലാമിക് കോൺഫ്രൻസ് (ഒ. ഐ. സി.) യുടെ പേരുമാറ്റത്തിനുള്ള യു. എ. ഇ. യുടെ അംഗീകാരവും ഉത്തരവുകളിൽപെടും. ഇതോടെ ഒ. ഐ. സി. യുടെ പുതിയ പൂർണ രൂപം "ഓർഗനൈസഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ" എന്നാക്കാനും, സംഘടനയുടെ സമ്മേളന ഇടവേള മൂന്നു വർഷത്തിൽ നിന്ന് രണ്ടു വർഷമാക്കുവാനുള്ള സംഘടനയുടെ തീരുമാനത്തിന് യു. എ. ഇ. അംഗീകാരം നൽകി.
റഷ്യൻ സിവിൽ എഞ്ചിനീയറിംഗ് കമ്പനിയുമായുള്ള വ്യവസായ, ശാസ്ത്ര, സാങ്കേതിക സഹകരണം, താജികിസ്ഥാനുമായുള്ള കസ്റ്റംസ് ഭരണ സഹകരണം എന്നിവ സംബന്ധിച്ച വ്യവസ്ഥകളും പുതിയ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.