ഐ.പി.എ ഈദുൽ ഇത്തിഹാദ് ആഘോഷിച്ചു
text_fieldsദുബൈ: യു.എ.ഇയുടെ 53ാമത് ദേശീയ ദിനം ആഘോഷിച്ച് ഇന്‍റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ). ദുബൈ ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂളിൽ നടന്ന ആഘോഷ ചടങ്ങിൽ ദുബൈ എമിറേറ്റിന്‍റെ തൊഴിൽകാര്യ സ്ഥിരം സമിതി അണ്ടർ സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി മുഖ്യാതിഥിയായി. മലയാളി സമൂഹം വിശ്വസ്തതയുടെയും നല്ലൊരു സംസ്കാരത്തിന്‍റെയും വക്താക്കൾ ആണെന്ന് അബ്ദുല്ല ലഷ്കരി അഭിപ്രായപ്പെട്ടു. ഐ.പി.എ ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക് അധ്യക്ഷത വഹിച്ചു. ഈ രാജ്യം നൽകുന്ന അവസരങ്ങൾക്ക് നന്ദി പറയാനുള്ള അവസരമാണ് യു.എ.ഇ ദേശീയ ദിനാഘോഷമെന്ന് അദ്ദേഹം പറഞ്ഞു.
ഫൗണ്ടർ ചെയർമാൻ എ.കെ. ഫൈസൽ (മലബാർ ഗോൾഡ്), ബഷീർ (പാൻഗൾഫ്), മുനീർ അൽ വഫാ, ഷാജി നെരിക്കൊല്ലി, തങ്കച്ചൻ മണ്ഡപത്തിൽ തുടങ്ങിയവർ സംസാരിച്ചു. യു.എ.ഇ രാഷ്ട്ര നേതാക്കൾക്കും പൗരന്മാർക്കും ആശംസകൾ നേർന്ന് സ്കൂൾ പരിസരത്ത് ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. ദുബൈ എടരിക്കോട് ടീമിന്‍റെ കോൽക്കളിയും ഡി.എം.എയുടെ കളരിപ്പയറ്റും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
അസൈനാർ ചുങ്കത്ത്, ഷാഫി അൽ മുർഷിദി ഹോപ്പ്, കബീർ ടെലികൊൺ തുടങ്ങിയ ഡയറക്ടർ ബോർഡ് അംഗങ്ങളും സത്താർ മാമ്പ്ര, സെക്രട്ടറി ജഹാസ് തുടങ്ങിയവരും ചടങ്ങുകൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.