പുതിയ അവസരങ്ങൾക്കായി ഐ.പി.എ -മലബാർ ചേംബർ ഓഫ് കൊമേഴ്സ് ധാരണ
text_fieldsദുബൈ: പുതിയ വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കാൻ ബിസിനസ് നെറ്റ്വർക്കായ ഐ.പി.എയും മലബാർ ചേംബർ ഓഫ് കോമേഴ്സും ധാരണയായി. യു.എ.ഇയിലെയും കേരളത്തിലെയും സംരംഭകർക്ക് പുതിയ ബിസിനസ് അവസരങ്ങളും ആവശ്യമായ നെറ്റ്വർക്ക് സംവിധാനങ്ങളും ലഭ്യമാക്കാൻ ഇത് അവസരമൊരുക്കും. കഴിഞ്ഞദിവസം ദുബൈ ഫ്ലോറോ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഐ.പി.എ ചെയർമാൻ വി.കെ. ഷംസുദ്ദീനും മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് കെ.വി. ഹസീബ് അഹമ്മദുമാണ് കരാറിൽ ഒപ്പുവെച്ചത്. യു.എ.ഇയിലെ ഏറ്റവും വലിയ മലയാളി സംരംഭക ശൃംഖലയാണ് ഇൻറർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ).
ദുബൈയിലെത്തിയ മലബാർ ചേംബർ ഓഫ് കോമേഴ്സ് സംഘത്തിന് ഐ.പി.എ സ്വീകരണം നൽകി. ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ സഹസ്ഥാപകനും കെഫ് ഹോൾഡിങ്സ് ചെയർമാനുമായ ഫൈസൽ ഇ. കൊട്ടിക്കോളൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐ.പി.എ ചെയർമാൻ വി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. മലബാർ ഗോൾഡ് ഇൻറർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹ്‌മദ് മുഖ്യാതിഥിയായി.
എ.കെ. ഫൈസൽ മലബാർ ഗോൾഡ്, കെ.വി. ഹസീബ് അഹ്‌മദ്, എം.എ. മഹബൂബ്, മുനീർ അൽ വഫ, സുൽഫിക്കർ, അഡ്വ. അജ്മൽ തുടങ്ങിയവർ സംസാരിച്ചു. ദുബൈയിലെ പുതിയ ബിസിനസ് അവസരങ്ങളെക്കുറിച്ച് റിയാസ് കിൽട്ടൻ അവതരണം നടത്തി. റഫീഖ് അൽമയാർ നിയന്ത്രിച്ച ചടങ്ങിൽ സി.എ. ശിഹാബ് തങ്ങൾ സ്വാഗതവും ബഷീർ പാൻഗൾഫ് നന്ദിയും പറഞ്ഞു. കെ.വി. ഹസീബ് അഹ്‌മദ് -ക്രസൻറ് ബിൽഡേഴ്‌സ്, എം.എ. മെഹബൂബ് -സെക്യൂറ ഡെവലപ്പേഴ്സ്, നിത്ത്യനാദ് കമ്മത്ത്- എ.സി.സി ഗ്രൂപ് ഓഫ് കമ്പനീസ്, എം.പി.എം. മുബഷിർ- അൽ-ഹിന്ദ് ഗ്രൂപ് ഓഫ് കമ്പനീസ്, അഡ്വ. പി.ജി. അനൂപ് നാരായണൻ, കെ.കെ. മനു- ഗ്രസിം ഇൻഡസ്ട്രീസ്, പോൾ വർഗീസ് -ലീഡർ റബർ ഇൻഡസ്ട്രീസ്, കെ. അരുൺ കുമാർ -ലാൻഡ്മാർക്ക് ബിൽഡേഴ്‌സ്, പി.എസ് സുബിൽ -കണ്ണൂർ റൊള്ളർ ഫ്ലോർമിൽ, മെഹ്‌റൂഫ് മണലൊടി -ജി -ടെക് എജുക്കേഷൻ തുടങ്ങിയവരാണ് മലബാർ ചേംബർ ഓഫ് കോമേഴ്സ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.