ഷാർജ യാത്രക്കാരിൽ നിന്ന് െഎഫോണുകൾ പിടികൂടി
text_fieldsഷാർജ: ഷാർജയിൽ നിന്ന് കടത്തിയതായി സംശയിക്കുന്ന ഐഫോണുകൾ ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹി കസ്റ്റംസ് പിടികൂടി. 73 ഐഫോണുകളാണ് പിടിച്ചെടുത്തത്. സംശയത്തെത്തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ഐ ഫോണുകൾ കണ്ടെത്തിയത്. ഇവരിൽ നിന്ന് സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള കല്ലുകൾ പതിച്ച വെള്ളി സ്വർണ്ണ മോതിരവും പിടിച്ചെടുത്തു. ഞായറാഴ്ച സിംഗപ്പൂരിൽ നിന്ന് രണ്ട് ചരക്കുകളിലായി കടത്തിയ 3,646 ഐഫോൺ-, 13 സ്മാർട്ട്ഫോണുകൾ എന്നിവ മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.