ഐ.പി.എൽ ടീമുകൾക്ക് ഇവിടെയുമുണ്ട് 'ഹോം ഗ്രൗണ്ട്'
text_fieldsദുബൈ: സ്വന്തം നാട്ടിലെ കാണികളുടെ മുന്നിൽ വീറ് കൂടുമെന്നാണ് കായിക ലോകത്തെ പഠനങ്ങൾ. അതുകൊണ്ടാണ് ലീഗ് മത്സരങ്ങളിൽ ഹോം, എവേ എന്ന് തിരിച്ചിരിക്കുന്നത്. പക്ഷേ, ഈ ഐ.പി.എല്ലിൽ ആർക്കും ഹോം ഗ്രൗണ്ടിെൻറ ആനുകൂല്യം ലഭിക്കില്ല. കാരണം സ്വന്തം നാട്ടിലെ നഗരങ്ങളിലല്ല മത്സരം.
എങ്കിലും, രാജസ്ഥാൻ ഒഴികെയുള്ള ഏഴ് ടീമുകളുടെയും പകുതി മത്സരവും ഒരേ ഗ്രൗണ്ടിൽ തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ, ടൂർണെമൻറിെൻറ അവസാന ഘട്ടത്തിലേക്കെത്തുേമ്പാൾ ഈ ടീമുകൾക്ക് സ്വന്തം ഗ്രൗണ്ടിെൻറ മുൻതൂക്കം ലഭിക്കുമെന്ന് കരുതുന്നു. ഒരു ടീമിന് 14 മത്സരം വീതമാണ് പ്രാഥമിക റൗണ്ടിലുള്ളത്. മുംബൈ, കൊൽക്കത്ത ടീമുകളുടെ എട്ട് മത്സരങ്ങളും അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിലാണ്.
യു.എ.ഇയിൽ എത്തിയതു മുതൽ രണ്ട് ടീമും അബൂദബയിലാണ് തങ്ങുന്നത്. ഹൈദരാബാദിെൻറ എട്ട് മത്സരങ്ങളും ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയത്തിലാണ്. ചെന്നൈ, ഡെൽഹി, പഞ്ചാബ്, ബംഗളൂരു ടീമുകളുടെ ഏഴ് മത്സരവും ദുബൈയിലാണ്. രാജസ്ഥാെൻറ ആറ് മത്സരം ദുബൈയിലും അഞ്ചെണ്ണം അബൂദബിയിലും മൂെന്നണ്ണം ഷാർജയിലും നടക്കും.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എല്ലാ ടീമുകൾക്കും മൂന്ന് മത്സരം വീതമാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ടീമുകളുടെ സുരക്ഷിതമായ സഞ്ചാരം കൂടി കണക്കിലെടുത്താണ് ഷെഡ്യൂൾ നിശ്ചയിച്ചിരിക്കുന്നത്.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.