ടാബ്ലെറ്റുകളുടെ കൂട്ടത്തിലെ രാജാവ് ഇവനാണ്
text_fieldsവിപണിയിലിറങ്ങിയ പുതിയ iPAD pro M1നെ ടാബ്ലെറ്റുകളുടെ കൂട്ടത്തിലെ രാജാവ് എന്നാണ് ഉപഭോക്താക്കൾ വിളിക്കുന്നത്. ഒരു ലാപ്ടോപിലോ ഡെസ്ക്ടോപ്പിലോ ചെയ്യാൻ കഴിയുന്നത് കൈയിലൊതുങ്ങുന്ന ഈ ഗാഡ്ജറ്റിലൂടെ പറ്റുമെന്നതാണ് ആപ്പിളിെൻറ ഈ ഉൽപന്നത്തിെൻറ പ്രത്യേകത. കോവിഡ് കാലത്തെ ജോലി ക്രമത്തിലെ മാറ്റങ്ങൾ ഈ ഐപാഡിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. കാരണം വർക്ക് ഫ്രം ഹോം സാഹചര്യത്തിൽ ഒരേ ഇരിപ്പിൽ ഇരിക്കാതെ ഇഷ്ടമുള്ള സ്ഥലത്ത് ജോലികൾ ചെയ്തുതീർക്കാൻ ഇത് സഹായിക്കുന്നു. ഇതാണ് വിപണിയിൽ ആപ്പിളിെൻറ iPAD M1 നെ പ്രിയങ്കരമാക്കുന്നത്.
iPad Pro 11‑inch,iPad Pro 12.9‑inch എന്നീ സൈസുകളിലാണ് ടാബ്ലെറ്റ് വിപണിയിലുള്ളത് . 128 ജിബി മുതൽ 2 ടിബി കപ്പാസിറ്റിയുള്ള ഐപാഡുകളാണ് ആപ്പിൾ ഇറക്കിയത്. 12.9‑inch ന് Liquid Retina XDR display ആണ്. എന്നാൽ Liquid Retinaയാണ് 11‑inch ഐപാഡ് േൻറത്. സൈസിലും ഡിസ്പ്ലൈയിലും ചില മാറ്റങ്ങൾ ഒഴിച്ചാൽ iPad Pro 11, 12.9‑inch എന്നിവ സവിശേഷതയിൽ തുല്യമാണ്. വേഗതയേറിയതും കാര്യക്ഷമതയുള്ളതുമായ M1ചിപ്പുകളാണ് ഇവയിൽ ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഐപാഡ് ഇതിനെ M1 iPAD pro എന്ന രീതിയിൽ ഹൈലൈറ്റ് ചെയ്യുന്നത്.
8കോർ സിപിയു, 8-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവ വേഗത്തിലുള്ള പ്രകടനവും മികച്ച ഗ്രാഫിക്സും ലഭ്യമാക്കുന്നു. ടാബിെൻറ സെൻറർ സ്റ്റേജുള്ള അൾട്രാ വൈഡ് 12 മെഗാപിക്സിൽ ക്യാമറ, മികച്ച ഡെപ്ത്തുള്ള പോർട്രൈറ്റ് ചിത്രങ്ങളെടുക്കാനും ഫേസ് ഐഡി ഉപയോഗിച്ചുള്ള സുരക്ഷയും ഉറപ്പു വരുത്തുന്നുണ്ട്. ഐപാഡിെൻറ പിൻഭാഗത്തുള്ള 12,10 മെഗാപിക്സിലുള്ള 2 ക്യാമറകൾ ആപ്പിളിെൻറ അവസാനത്തെ ഫോൺ സീരീസുകളുടെ ക്യാമറ ക്വാളിറ്റിയെ പോലെയുള്ളതാണ്. 11 ഇഞ്ച് ഡിസ്പ്ലെയുള്ള ഐപാഡ് പ്രൊക്ക് 3200 ദിർഹവും 12.9 ഇഞ്ച് ഡിസ്പ്ലേയുള്ളതിന് 4400 ദിർഹവുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.