Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇറാൻ, തുർക്കി...

ഇറാൻ, തുർക്കി രാജ്യങ്ങളുമായി സംഭാഷണമില്ല -യു.എ.ഇ

text_fields
bookmark_border
ഇറാൻ, തുർക്കി രാജ്യങ്ങളുമായി സംഭാഷണമില്ല -യു.എ.ഇ
cancel

അബൂദബി: ഇറാൻ, തുർക്കി രാജ്യങ്ങളുടെ ഇടപെടലുകൾ മേഖലയെ അസ്​ഥിരപ്പെടുത്തുന്നതാണെന്നും അവരുമായി സംഭാഷണമില്ലെന്നും യു.എ.ഇ. സൗദി അറേബ്യയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾക്ക്​ യമനിലെ ഹൂതികൾക്ക്​ മിസൈലുകൾ ലഭ്യമാക്കുന്ന ഇറാനുമായി സംഭാഷണം നടത്താൻ തങ്ങൾക്ക്​ സാധ്യമല്ലെന്ന്​ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാശ് വ്യക്​തമാക്കി.

​െസ്ലാവേക്യൻ തലസ്​ഥാനമായ ബ്രാട്ടിസൽവയിൽ നടക്കുന്ന വാർഷിക ‘ഗ്ലോബ്​സെക്​’ ഫോറത്തിൽ നടന്ന ചർച്ചയിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു മന്ത്രി. അമേരിക്ക ഉപരോധം പുനഃസ്​ഥാപിച്ചതിനെ തുടർന്നുള്ള സാമ്പത്തിക പ്രശ്​നങ്ങൾ കാരണം 2014, 2015 വർഷങ്ങളേക്കാൾ ഇറാ​​​​െൻറ ശക്​തി ചോർന്നിട്ടുണ്ട്​. ആണവ ബോംബ്​ നിർമിക്കാനുള്ള ഇറാ​​​​െൻറ അഭിലാഷപൂർത്തീകരണത്തിന്​ വേണ്ടി വഞ്ചന നടത്തുന്ന റെക്കോർഡാണ്​ ആ രാജ്യത്തിനുള്ളത്​. അറബ്​ ​െഎക്യം ശക്​തിപ്പെടുത്തുന്നതിന്​ തുർക്കിയുടെയും ഇറാ​​​​െൻറയും മേഖലയിലെ ഇടപെടലുകൾ അവസാനിപ്പിക്കേണ്ടത്​ അനിവാര്യമാണെന്നും ഗർഗാശ് ഉൗന്നിപ്പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkeyirangulf newsmalayalam news
News Summary - Iran-Turkey-UAE-Gulf news
Next Story