വിമാനക്കമ്പനികളുടെ ക്രൂരത അവസാനിപ്പിക്കണം -ഇർശാദ് സംഗമം
text_fieldsഎം.പി. ഹസന് ഹാജി,ഗഫൂര്‍ പോത്തന്നൂര്‍, എം.പി. അബൂബക്കര്‍ ഹാജി (കേരള)
ദുബൈ: പ്രവാസികളിൽനിന്ന് അവധിക്കാലത്തും മറ്റും അധികനിരക്ക് ഈടാക്കുന്നത് ഒഴിവാക്കുന്നതിന് വിമാന ക്കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ദുബൈയിൽ ചേർന്ന പന്താവൂർ ഇർശാദ് യു.എ.ഇ സെൻട്രൽ കൗൺസിൽ ആവശ്യപ്പെട്ടു.
ഇർശാദ് കേന്ദ്ര കമ്മറ്റി ചെയർമാൻ എം.പി ഹസൻ ഹാജിയുടെ അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് കെ. സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി വാരിയത്ത് മുഹമ്മദലി, സെക്രട്ടറി പി.പി നൗഫൽ സഅദി, അബ്ദുറസാഖ് കോടഞ്ചേരി, ഇബ്റാഹീം ചങ്ങണാത്ത്, റശീദ് നടക്കാവ് എന്നിവർ സംസാരിച്ചു. ഗഫൂർ പോത്തനൂർ സ്വാഗതവും വി.കെ ബഷീർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എം.പി ഹസൻ ഹാജി (രക്ഷാധികാരി), പി.ടി അബ്ദുല്ല കാഞ്ഞിയൂർ (പ്രസി), വി.കെ ബഷീർ, മുബാറക്ക് മഖ്ദൂമി, ഇബ്രാഹിം നഈമി, യൂസുഫ് പുതുപൊന്നാനി (വൈസ് പ്രസി.), ഗഫൂർ പോത്തനൂർ (ജന.സെക്ര), നൗഫൽ നീലിയാട്, നിസാർ പന്താവൂർ, അബ്ദുറഹീം എടപ്പാൾ, പി.കെ. ഷാജഹാൻ, നിസാർ പുത്തൻ പള്ളി (സെക്ര), എം.പി അബൂബക്കർ ഹാജി (ട്രഷ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.