എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമോ? വിശദീകരണവുമായി അധികൃതർ
text_fieldsദുബൈ: ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണത്തിനെതിരെ ട്വിറ്റർ പോസ്റ്റിലൂടെയാണ് അധികൃതർ വിശദീകരണം നൽകിയത്. എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട പഴയ നിബന്ധനകൾ തുടരും. ഇക്കാര്യത്തിൽ മാറ്റമില്ല. തെറ്റായ പ്രചാരണങ്ങളെ അവഗണിക്കണമെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രമേ ആശ്രയിക്കാവൂ എന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.