പ്രോട്ടീൻ പൗഡർ അപകടകാരിയോ ?
text_fieldsഫിറ്റ്നസ് മേഖലയിൽ അനുകൂലമായും പ്രതികൂലമായും ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട വസ്തുവാണ് പ്രോട്ടീൻ പൗഡർ. എന്നാൽ, പല ആരോപണങ്ങളും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
സാധാരണ കഴിക്കുന്ന ആഹാരത്തിൽ നിന്ന് ആവശ്യമായ േപ്രാട്ടീൻ കിട്ടാതെ വരുേമ്പാഴാണ് സപ്ലിമെൻറായി പ്രോട്ടീൻ പൗഡർ ഉപയോഗിക്കേണ്ടി വരുന്നത്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ഭക്ഷണത്തിൽ നിന്ന് കിട്ടുന്നുണ്ടെങ്കിൽ പ്രോട്ടീൻ പൗഡറിെൻറ ആവശ്യം ഉദിക്കുന്നില്ല. വർക്കൗട്ടിന് ശേഷമാണ് കൂടുതൽ പേരും ഇത് ഉപയോഗിക്കുന്നത്. എക്സർസൈസ് കഴിയുേമ്പാൾ ശരീരം ക്ഷീണിക്കുന്നതിനാൽ ഒന്നോ രണ്ടോ മണിക്കൂറിന് ശേഷമെ ഹെവി ഭക്ഷണം കഴിക്കാൻ കഴിയു.
ഈ സാഹചര്യത്തിൽ വെള്ളത്തിെൻറ രൂപത്തിലെ എന്തെങ്കിലും കുടിക്കുന്നതാവും ഉചിതം. ഇങ്ങനെയുള്ള സമയങ്ങളിൽ പ്രോട്ടീൻ പൗഡർ വെള്ളവുമായി ചേർത്ത് കുടിക്കാം. രാവിലെയും പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നവരുണ്ട്. പാൽ, മുട്ട, ധാന്യം എന്നിവയിൽ നിന്നാണ് ഇതുണ്ടാക്കുന്നത്. േഫ്ലവേഴ്സിന് വേണ്ടി മാത്രമാണ് മറ്റെന്തെങ്കിലും ചേർക്കുന്നത്.
ട്രെയിനറുടെ നിർദേശങ്ങൾക്കനുസരിച്ച് മാത്രമെ പൗഡർ ഉപയോഗിക്കാവൂ. നിങ്ങളുടെ ശരീരത്തിന് എത്രമാത്രം പ്രോട്ടീൻ പൗഡർ ആവശ്യമാണെന്നത് ട്രെയിനർക്ക് കൃത്യമായി അറിയാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.