ഐ.എസ്.സി അജ്മാൻ മെഗാ രക്തദാനക്യാമ്പ് നടത്തി
text_fieldsഅജ്മാൻ : ഇന്ത്യന്‍ സോഷ്യല്‍ സെൻറര്‍ അജ്മാൻ ആഭിമുഖ്യത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിന ആഘോഷത്തിെൻറ ഭാഗമായാണ് മെഗാ രക്തദാന ക്യാമ്പ് ഒരുക്കിയത്. മാസ് ഷാർജ, ബ്ലഡ് ഡോണേഴ്സ് കേരള-യു.എ.ഇ, ഓൾ കേരള പ്രവാസി അസോസിയേഷൻ, ദുബൈ ഹെൽത്ത് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ഐ.എസ്.സി അജ്മാൻ കമ്യൂണിറ്റി ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ക്യാമ്പിൽ 139 പേർ രക്തദാനം ചെയ്തു.
കോവിഡ് പശ്ചാത്തലത്തില്‍ രക്തദാനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നല്‍കിയ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തി, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിനെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ പങ്കെടുക്കുന്ന മുഴുവൻ പേര്‍ക്കും രക്തദാനം നടത്താൻ സംവിധാനം ക്യാമ്പില്‍ ഒരുക്കിയിരുന്നു. ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ജാസിം മുഹമ്മദ്, ജനറൽ സെക്രട്ടറി സുജികുമാർ പിള്ള, ട്രഷറർ കെ.എൻ ഗിരീശൻ, മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. നിരവധി യുവതി യുവാക്കളും സന്നദ്ധ സംഘടന പ്രവര്‍ത്തകരും പങ്കാളികളായി.
മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാന പ്രവാസികളും ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യക്കാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.