ആസ്വാദകരുടെ മനംകവര്‍ന്ന് ഐ.എസ്.സി സംഗീത് മെഹ്ഫിൽ
text_fieldsഐ.എസ്.സി ഫുജൈറ ഭാരവാഹികളും അംഗങ്ങളും സ്റ്റേജിൽ
ഫുജൈറ: ഈദാഘോഷങ്ങളുടെ ഭാഗമായി ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് സംഘടിപ്പിച്ച ‘സംഗീത് മെഹ്ഫിൽ’ ശ്രദ്ധേയമായി. ഖവാലിയും ഗസലും സൂഫി ഗാനങ്ങളും കോർത്തിണക്കി യു.എ.ഇയിലെ പ്രമുഖ ഗായിക സുമി അരവിന്ദിന്റെ നേതൃത്തിൽ നടന്ന മെഹ്ഫിൽ ആലാപന മികവുകൊണ്ടും സ്വരമാധുരികൊണ്ടും ആസ്വാദകർക്ക് നവ്യാനുഭൂതി പകർന്നു.
സംഗീതത്തിൾ ഡോക്ടറേറ്റ് നേടിയ ഫുജൈറ എമിനെൻസ് പ്രൈവറ്റ് സ്കൂൾ സംഗീത അധ്യാപകൻ ഡോ. സംഗീത് ശ്രീവാസ്തയുടെ നാദവിസ്മയം തീർത്ത ഹിന്ദി ഖവാലികൾ സദസ്സിനെ അക്ഷരാർഥത്തിൽ വിസ്മയം കൊള്ളിച്ചു. ഗായകസംഘത്തിലെ മുബീർഖാന്റെ ഗാനങ്ങളും ആസ്വാദകർക്ക് നല്ല ഈദ് വിരുന്നായി.
ഐ.എസ്.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ ഈദ് സന്ദേശം നൽകി. ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ സ്വാഗതവും കൾച്ചറൽ സെക്രട്ടറി അജിത് കുമാർ ഗോപിനാഥ് നന്ദിയും പറഞ്ഞു. യു.എ.ഇ കെ.എം.സി.സി നാഷനൽ ജനറൽ സെക്രട്ടറി അൻവർ നഹ മുഖ്യാതിഥി ആയിരുന്നു.
അഡ്വൈസർ നാസിറുദ്ദീൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പ്രദീപ് കുമാർ, ചിഞ്ചു ലാസർ, സുഭഗൻ തങ്കപ്പൻ, മനാഫ്, സന്തോഷ് മത്തായി, അഡ്വക്കേറ്റ് മുഹമ്മദ് അലി, സുഭാഷ് വി.എസ്, അശോക് മുൽചന്ദാനി, ലേഡീസ് ഫോറം ചീഫ് കോഓഡിനേറ്റർ സവിത നായർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.