ഐ.എസ്.സി-യു.എ.ഇ ഓപണ്‍ യൂത്ത് ഫെസ്റ്റിവൽ
text_fieldsഅബൂദബി: ഇന്ത്യ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ സെന്റര്‍ അബൂദബിയില്‍ സംഘടിപ്പിച്ച ഐ.എസ്.സി-യു.എ.ഇ ഓപണ്‍ യൂത്ത് ഫെസ്റ്റിവൽ ഹൃദ്യമായി. വിവിധ ഇനങ്ങളിൽ 400ഓളം പേർ പങ്കെടുത്തു. അഞ്ചു കാറ്റഗറിയിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാപ്രതിഭകള്‍ മാറ്റുരച്ചു.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഫോക്ക് ഡാന്‍സ്, ഒഡീസി, സെമി ക്ലാസിക്കല്‍ ഡാന്‍സുകളും കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, ലളിതഗാനം, സിനിമാഗാനങ്ങള്‍, വാദ്യോപകരണ സംഗീതം, മോണോ ആക്ട്, ഫാന്‍സി ഡ്രസ്, ഡ്രോയിങ്, പെയിന്റിങ് തുടങ്ങിയ മത്സരങ്ങളുമാണ് നടത്തിയത്. ഐ.എസ്.സി പ്രസിഡന്റ് ഡി. നടരാജന്, ജനറല്‍ സെക്രട്ടറി പി. സത്യബാബു, ട്രഷറര്‍ ലിംസണ്‍ കെ. ജേക്കബ്, ലിറ്റററി സെക്രട്ടറി ദീപക് കുമാര്‍ ഡാഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.