ഇന്ത്യന്‍ സോഷ്യല്‍ സെൻറര്‍ സർഗ സല്ലാപം സംഘടിപ്പിച്ചു
text_fieldsഅജ്മാന്‍: ഇന്ത്യന്‍ സോഷ്യൽ സെൻറർ അജ്മാന്‍ പതിനാലാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക മുന്‍നിര്‍ത്തി സാഹിത്യ വിഭാഗം സംഘടിപ്പിച്ച സർഗസല്ലാപം സംഘടിപ്പിച്ചു. ആരവം എന്ന പേരില്‍ പുറത്തിറക്കിയ സ്മരണികയിലെ സൃഷ്ടികളിലെ പ്രതിഭകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച പരിപാടി എഴുത്തുകാരുടെ സംഗമ വേദിയായി. മേരി ടീച്ചർ ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരന്‍ വെള്ളിയോടൻ കഥ, ലേഖനം, അനുഭവം എന്നിവയും മുരളിധരൻ മാഷ് കവിതയും വിലയിരുത്തി അവലോകനം നടത്തി. സ്വാമിനാഥന്‍ കവിത അവതരിപ്പിച്ചു. കെ.വി.ഷാജി, ബേബി മൂക്കുതല, ഗഫൂർ പട്ടാമ്പി, സ്വാമിനാഥൻ, റഫീക്ക് മേമുണ്ട, ഹമീദ് ചങ്ങരംകുളം,സലീംനൂർ ഒരുമനയൂർ, ദാനിത്ത്, ഷീബ ബിനോയ്, ജാനകി .പി, മുസ്തു കുറ്റിപ്പുറം, റഷീദ് കടങ്കോട്, കദീജ മുഹമ്മദ്, മുസ്തഫ കളത്തിൽ, ജിജാ ബായ് പ്രജീത്ത്, സുജികുമാർ തുടങ്ങിയവര്‍ സംസാരിച്ചു.
സാഹിത്യ വിഭാഗം കൺവീനർ പി.വി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഷിഹാബ് മലബാർ സ്വാഗതവും ഗിരീഷൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.