Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ശ​ൽ ബാ​ൻ​ഡ്...

ഇ​ശ​ൽ ബാ​ൻ​ഡ് അ​ബൂ​ദ​ബി ഓ​ണാ​ഘോ​ഷം ഇ​ന്ന്​

text_fields
bookmark_border
ഇ​ശ​ൽ ഓ​ണം 2024
cancel
camera_alt

ഇ​ശ​ൽ ബാ​ൻ​ഡ് അ​ബൂ​ദ​ബി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഇ​ശ​ൽ ഓ​ണം 2024’ സം​ബ​ന്ധി​ച്ച് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ

സം​സാ​രി​ക്കു​ന്നു

അ​ബൂ​ദ​ബി: ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ശ​ൽ ബാ​ൻ​ഡ് അ​ബൂ​ദ​ബി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഇ​ശ​ൽ ഓ​ണം 2024’ ന​വം​ബ​ർ 17 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നു​മു​ത​ൽ കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, പു​ലി​ക്ക​ളി, താ​ല​പ്പൊ​ലി, തി​രു​വാ​തി​ര തു​ട​ങ്ങി​യ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ന​ട​ൻ സെ​ൻ​തി​ൽ കൃ​ഷ്ണ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​വും. മെ​ഗാ മ്യൂ​സി​ക്ക​ൽ ഇ​വ​ന്‍റി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ വ​യ​റ​ലാ​യ ഹി​ഷാം അ​ങ്ങാ​ടി​പ്പു​റ​വും മീ​ര​യും പ​ങ്കെ​ടു​ക്കും. മി​സി​സ് മാ​ത്യൂ​സ് ന​യി​ക്കു​ന്ന ഫാ​ഷ​ൻ ഷോ​യും അ​ര​ങ്ങേ​റും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന​ർ​ക്കു​ള്ള ര​ണ്ടു​ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​വും കൈ​മാ​റും.

സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, വാ​ണി​ജ്യ​രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബി​സി​ന​സ്‌ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കും. അ​ബൂ​ദ​ബി ക​മ്യൂ​ണി​റ്റി പൊ​ലീ​സ് ഫ​സ്റ്റ് വാ​റ​ന്‍റ്​ ഓ​ഫി​സ​ർ ആ​യി​ഷ അ​ലി അ​ൽ ഷ​ഹീ പ​ങ്കെ​ടു​ക്കും.

ഇ​ശ​ൽ ബാ​ൻ​ഡ് അ​ബൂ​ദ​ബി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഹാ​രി​സ് താ​യ​മ്പ​ത്ത്, ഇ​വ​ന്‍റ്​ കോ​ഓ​ഡി​നേ​റ്റ​ർ ഇ​ക്ബാ​ൽ ല​ത്തീ​ഫ്, ട്ര​ഷ​റ​ർ സാ​ദി​ഖ് ക​ല്ല​ട, ചെ​യ​ർ​മാ​ൻ റ​ഫീ​ക്ക് ഹൈ​ദ്രോ​സ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സ​മീ​ർ മീ​ന്നേ​ട​ത്ത്, സി​യാ​ദ് അ​ബ്ദു​ൽ അ​സി​സ്, നി​ഷാ​ൻ അ​ബ്ദു​ൽ അ​സി​സ്, എ​ബി യ​ഹി​യ, അ​ബ്ദു​ൽ സ​ലിം എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsOnam 2024
News Summary - Ishal Band Abu Dhabi Onam celebration on sunday
Next Story