സത്താറിന്റെ സ്മരണയിൽ ഇശൽ രാവ് സംഘടിപ്പിച്ചു
text_fieldsദുബൈ: ഓൾ കേരള മാപ്പിള സംഗീത അക്കാദമി ദുബൈ ചാപ്റ്റർ ഹുബ്ബുൽ ഇമാറാത് എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിച്ചു. ഇബ്രാഹിം കരിക്കാടിന്റെ ദേശഭക്തി ഗാനം അസീസ് മേലഡിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു. ഇ.കെ. ദിനേശൻ ദേശീയദിന സന്ദേശം നൽകി.
പ്രശസ്ത ഗായകൻ കെ.ജി. സത്താറിന്റെ സ്മൃതി സമ്മേളനത്തിൽ നസ്രുദീൻ മണ്ണാർക്കാട് അനുസ്മരണം നടത്തി. സത്താറിന്റെ മക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സ്മരണക്കായി ഏർപ്പെടുത്തിയ മാപ്പിള ആർട്സ് എൻകറേജർ അവാർഡ് നെല്ലറ ഷംസുദ്ദീനും നവാഗത പ്രതിഭ അവാർഡ് സുലൈമാൻ മതിലകത്തിനും ഷമീർ ഷർവാനി, സലാം കൊടിയത്തൂർ എന്നിവർ സമ്മാനിച്ചു.
ഫ്ലോറ ഹസൻ ഹാജി, കെ.പി. മുഹമ്മദ്, നൗഷാദ് സത്താർ, ചാക്കോ ഊളക്കാടൻ, അഷ്റഫ് വളാഞ്ചേരി, റിയാസ് മാണൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രസിഡന്റ് മൂസ കൊയമ്പ്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സലാം കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.
സത്താറിന്റെ ഗാനങ്ങൾ മകൾ നസീമ സത്താർ, പേരക്കുട്ടികളായ റഈസ്, ഷഫീഖ് എന്നിവരോടൊപ്പം നെല്ലറ ഷംസുദീൻ, യൂസഫ് പാനൂർ, നൗഷാദ് നാട്ടിക, അസീസ് പന്നിത്തടം, അഷറഫ് മേപ്പാടി, നാസർ അച്ചിപ്ര, ശുഹൂദ് തങ്ങൾ, ഗഫൂർ ഖാൻ തുടങ്ങിയവർ ആലപിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ സ്വാഗതവും നാസർ അച്ചിപ്ര നന്ദിയും പറഞ്ഞു. റഈസ് കോട്ടക്കൽ, ജാസിം തിരുവനന്തപുരം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.