ഇസ്ലാഹി സെൻറർ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഫലം പ്രഖ്യാപിച്ചു
text_fieldsദുബൈ: ഖുര്‍ആന്‍ പഠന പദ്ധതികളുടെ ഭാഗമായി യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഫലം പ്രഖ്യാപിച്ചു.
മലപ്പുറം സ്വദേശി സഹ്‌ല അബ്ദുൽ ഹഖ് ഒന്നാം സമ്മാനവും കണ്ണൂര്‍ സ്വദേശി ഷെരിന്‍ മിനാസ് രണ്ടാം സമ്മാനവും മുഹമ്മദ് ഇഖ്ബാല്‍ മൂന്നാം സമ്മാനവും നേടി. വിജയികള്‍ക്ക് യഥാക്രമം 25000,15000,10,000 രൂപയാണ് സമ്മാനത്തുക. 15 പേര്‍ക്ക് നൂറു ശതമാനം മാര്‍ക്ക് ലഭിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവരെയാണ് വിജയികളായി തെരഞ്ഞടുത്തത്.
ഖുര്‍ആനിലെ 42,43,44,45 അധ്യായങ്ങൾ ആസ്പദമാക്കി മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ.
ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒരേ സമയം പരീക്ഷയില്‍ പങ്കെടുക്കാവുന്ന രൂപത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് പരീക്ഷ ഒരുക്കിയിരുന്നത്. ആയിരത്തോളം പരീക്ഷാര്‍ഥികള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ഇസ്ലാഹി സെൻറർ പ്രസിഡൻറ് എ.പി അബ്ദുസ്സമദ്, പരീക്ഷ കണ്‍ട്രോളര്‍ ഹുസൈന്‍ കക്കാട്, ഓര്‍ഗനൈസിങ് സെക്രട്ടറി ജാഫര്‍ സാദിഖ് എന്നിവര്‍ ഫലപ്രഖ്യാപനത്തില്‍ സംബന്ധിച്ചു.സര്‍ട്ടിഫിക്കറ്റുകള്‍ www.quranexam.net എന്ന വെബ് സെറ്റില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.