ഇസ്ലാമിക് സെന്റര്‍ സാഹിത്യോത്സവം ഇന്നു മുതല്‍
text_fieldsഅബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യോത്സവം വെള്ളിയാഴ്ച വൈകീട്ട് ആറിന് തുടങ്ങും. സാഹിത്യസംവാദം, പുസ്തക ചര്‍ച്ച, പൈതൃക/ചരിത്രപ്രദര്‍ശനം, ഇന്തോ-അറബ് സാംസ്കാരിക സദസ്സ്, മീഡിയ ടോക് ഷോ, വനിതകള്‍ക്കായുള്ള ഷീ ടോക്ക്, പുസ്തകപ്രകാശനം, എഴുത്തുകാരെ ആദരിക്കല്‍ തുടങ്ങി നിരവധി പരിപാടികള്‍ നടക്കും.
പുസ്തകമേളയില്‍ 12 പ്രസാധകരും പങ്കെടുക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. 26 വരെ തുടരുന്ന ലിറ്റററി ഫെസ്റ്റില്‍ ഗസല്‍ നൈറ്റ്, ഖവാലി, ദഫ്, കോല്‍ക്കളി തുടങ്ങി വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.
സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ പ്രഥമ സാഹിത്യ അവാര്‍ഡ് പ്രഖ്യാപിക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് ഏകാംഗ ജൂറി. 50,001 രൂപയും പ്രശംസപത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് ഡിസംബര്‍ മൂന്നിന് സെന്ററിന്റെ യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടിയില്‍ സമ്മാനിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഹിദായത്തുല്ല, സാഹിത്യവിഭാഗം സെക്രട്ടറി യു.കെ. മുഹമ്മദ് കുഞ്ഞി, ഹംസ നടുവില്‍, ഹാരിസ് ബാഖവി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.