ഹുദൈരിയാത്ത് െഎലൻഡ് ബീച്ച് തുറന്നു
text_fieldsഅബൂദബി: വിനോദ സ്ഥലം ഉൾപ്പെടെയുള്ള ഹുദൈരിയാത്ത് െഎലൻഡ് ബീച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. അബൂദബി സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ശൈഖ് നഹ്യാൻ ബിൻ സായിദ് ആൽ നഹ്യാൻ ഞായറാഴ്ചയാണ് ബീച്ച് ഉദ്ഘാടനം ചെയ്തത്. അബൂദബിയുടെ തെക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ബീച്ചിൽ അബൂദബി നഗരസഭയാണ് നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.
രാവിലെ എട്ട് മുതൽ രാത്രി എഴ് വരെയാണ് ജനങ്ങൾക്ക് പ്രവേശനം. 800 മീറ്റർ ദൈർഘ്യമുള്ള ബീച്ചിൽ പത്ത് കിലോമീറ്റർ റൈഡിങ് ട്രാക്ക്, ഫുട്ബാൾ^ബീച്ച് ഫുട്ബാൾ കളങ്ങൾ, ബാസ്കറ്റ് ബാൾ-ടെന്നീസ് കോർട്ടുകൾ, കുട്ടികളുടെ കളിസ്ഥലം തുടങ്ങി വിവിധ സൗകര്യങ്ങളുണ്ട്. ഏറെ സന്തോഷത്തോടെയാണ് പുതിയ ബീച്ചിനെ അബൂദബിയിലെ ജനങ്ങൾ സ്വീകരിക്കുന്നത്. വിനോദത്തിന് പുതിയ ഒരു ഇടം കൂടി ലഭിക്കുന്നത് വലിയ കാര്യമാണെന്ന് ഉദ്ഘാടന ചടങ്ങിൽ പെങ്കടുക്കാനെത്തിയവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.