ഇസ്മായിൽ വാണിമേൽ ദുബൈയിൽ നിര്യാതനായി
text_fieldsദുബൈ: ദുബൈയിലെ ആദ്യകാല ടൈപ്പിങ്ങ് സെന്‍റർ (നാജി ഐ.ഡി സെന്‍റർ) ഉടമ കോഴിക്കോട് വാണിമേൽ ചെറുമോത്ത് പള്ളിമുക്ക് പുതുക്കുടി ഇസ്മായിൽ (60) നിര്യാതനായി. ദുബൈ കെ.എം.സി.സി വനിതാ വിങ്ങ് സ്റ്റേറ്റ് കോ ഓഡിനേറ്റർ സറീന ഇസ്മായിലിന്‍റെ ഭർത്താവാണ്.
മക്കൾ: ഇസ്മത്ത്, മാജിദ, മുഹമ്മദ് മുബഷിർ. മരുമക്കൾ: ഉമൈർ ചെക്യാട്, എം. നിസാർ ചെറുമോത്ത്. ഏറെക്കാലമായി കുടുബസമേതം ദുബൈയിൽ കഴിയുന്ന ഇസ്മായിൽ പ്രവാസികൾക്കിടയിൽ സുപരിചിതനും പൊതുപ്രവർത്തന, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിദ്ധ്യവുമാണ്. ഖബറടക്കം ബുധനാഴ്ച ദുബൈ ഗർഹൂദിൽ നടക്കും.
കെ.എം.സി.സി നേതാക്കളായ പി.കെ. അൻവർ നഹ, ഇബ്രാഹിം എളേറ്റിൽ, സി.വി.എം. വാണിമേൽ, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, കെ.പി.എ. സലാം, അഡ്വ. സാജിദ്, റയീസ് തലശേരി എന്നിവരും വനിതാവിങ്ങ് നേതാക്കളും വസതി സന്ദർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.