ഇസ്മായിലിന് കൂട്ട് നാട്ടുകാരൻ പൈലറ്റ്
text_fieldsദുബൈ: എയർ അറേബ്യയുടെ വിമാനത്തിൽ ഏക യാത്രക്കാരനായി ഷാർജയിൽ എത്തിയ കണ്ണൂർ സ്വദേശിയായ വ്യവസായി ഇസ്മായിലിന് കൂട്ടായി വിമാനത്തിലുണ്ടായിരുന്നത് നാട്ടുകാരനായ പൈലറ്റ് ബിനു.
കോഴിക്കോടുനിന്ന് ഷാർജയിലേക്കായിരുന്നു അൽ മദീന ഗ്രൂപ് ഡയറക്ടറും ദുബൈ കെ.എം.സി.സി സംസ്ഥന കമ്മിറ്റി ട്രഷററുമായ പി.കെ. ഇസ്മായിൽ പൊട്ടങ്കണ്ടി യാത്ര ചെയ്തത്. മാസങ്ങളായി നാട്ടിൽ കുടുങ്ങിയതിനാൽ കമ്പനിയുടെ ബോർഡ് മീറ്റിങ്ങിലും അടിയന്തര പ്രാധാന്യമുള്ള ഇടപാടുകളിലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ഗോൾഡൻ വിസക്കുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരുന്നുവെങ്കിലും നാട്ടിലായതിനാൽ വിസ സ്റ്റാമ്പ് ചെയ്യാൻ സാധിച്ചിരുന്നില്ല. കമ്പനി സി.ഇ.ഒ അസീസ് പാലേരിയുടെ ശ്രമഫലമായി കോസ്മോ ട്രാവൽസ് മുഖേന പ്രത്യേക അനുമതി സംഘടിപ്പിച്ച് യാത്ര ചെയ്തത്.
എയർപോർട്ടിലെത്തി ബോർഡിങ് പാസ് കിട്ടിയശേഷമാണ് താൻ മാത്രമേ യാത്രക്കാരനായുള്ളൂ എന്നറിഞ്ഞതെന്ന് ഇസ്മായിൽ പറഞ്ഞു. കണ്ണൂർ മട്ടന്നൂർ സ്വദേശി ബിനുവാണ് പൈലറ്റ് എന്നറിഞ്ഞതും വിമാനത്തിൽ കയറിയശേഷമാണ്. ഈ മാസം മൂന്നിനാണ് യാത്രാനുമതി തേടി അപേക്ഷ നൽകിയത്. എണ്ണായിരം ദിർഹമാണ് യാത്ര ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.