ഇസ്രായേൽ-ഫലസ്തീൻ ഏറ്റുമുട്ടൽ അവസാനിപ്പിക്കണം -യു.എ.ഇ
text_fieldsദുബൈ: ഇസ്രായേലും ഫലസ്തീനും തമ്മിലെ രക്തരൂക്ഷിതമായ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ശനിയാഴ്ച യു.എ.ഇ. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇരുരാജ്യങ്ങളും പരസ്പര ആക്രമണങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ മന്ത്രാലയം സംഘർഷത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്നു. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ഇരുരാജ്യങ്ങളും പരമാവധി നിയന്ത്രണം പാലിക്കുകയും അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അറബ്-ഇസ്രായേൽ സമാധാനത്തിന്റെ പാത പുനരുജ്ജീവിപ്പിക്കാൻ അന്താരാഷ്ട്ര ‘ക്വാർട്ടറ്റി’നെ അടിയന്തരമായി സജീവമാക്കണമെന്ന് യു.എൻ സുരക്ഷാ കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗമെന്ന നിലയിൽ ആവശ്യപ്പെടുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ സമാധാനം നിലനിർത്താൻ അന്താരാഷ്ട്രസമൂഹം മുന്നോട്ടുവരണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.