ഇസ്രായേൽ പവലിയൻ ഉദ്ഘാടനം ചെയ്തു
text_fieldsദുബൈ: എക്സ്പോ 2020 ദുബൈയിൽ ഇസ്രായേൽ പവലിയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇസ്രായേൽ ടൂറിസം മന്ത്രി യോയൽ റാസ്വറോസും പവലിയൻ കമീഷണർ ജനറൽ ഇലാസർ കൊഹനും ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തെയും ജനങ്ങളെയും പ്രതിനിധാനംചെയ്ത് മേളയിലെ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ ആഹ്ലാദമുണ്ടെന്നും അറബ് ലോകത്ത് നടക്കുന്ന ഒരു ലോകമേളയിൽ ആദ്യമായി ഇസ്രായേലിന് ഇടം ലഭിക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ടെന്നും യോയൽ റാസ്വറോസ് പ്രസ്താവിച്ചു. എല്ലാവർക്കും സമൃദ്ധിയും സുരക്ഷയും സ്ഥിരതയും നൽകുന്ന അന്തരീക്ഷം പശ്ചിമേഷ്യയിൽ സൃഷ്ടിക്കാൻ സമാധാനത്തിലൂടെ മാത്രമേ സാധിക്കൂവെന്നും നല്ല നാളെ രൂപപ്പെടുത്താൻ, ഇന്നുതന്നെ പ്രായോഗികവും ക്രിയാത്മകവുമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
എക്സ്പോ നഗരിയിലെത്തിയ ഇസ്രായേൽ ടൂറിസം മന്ത്രി ആദ്യം യു.എ.ഇ പവലിയനും പിന്നീട് തെൻറ ജന്മനാടായ റഷ്യയുടെ പവലിയനും തുടർന്ന് യു.എസ് പവലിയനും സന്ദർശിച്ചു.
യു.എ.ഇ ചെറുകിട-ഇടത്തരം വ്യവസായ വകുപ്പ് സഹമന്ത്രി നജീബ് മുഹമ്മദ് അലാലിയും ചടങ്ങിൽ സന്നിഹിതനായി. വിവിധ കലാ പരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.