Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightല​ബ​നാ​നി​ൽ...

ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം: ആ​ശ​ങ്ക അ​റി​യി​ച്ച്​ യു.​എ.​ഇ

text_fields
bookmark_border
UAE Ministry of Foreign Affairs
cancel

ദു​ബൈ: പ​ശ്ചി​മേ​ഷ്യ​യെ കൂ​ടു​ത​ൽ ക​ലു​ഷി​ത​മാ​ക്കി ഫ​ല​സ്തീ​ന്​ പി​റ​കെ ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി യു.​എ.​ഇ. സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നും കൂ​ടു​ത​ൽ ജീ​വ​ഹാ​നി ത​ട​യാ​നും ല​ക്ഷ്യ​മി​ട്ട്​ അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത്​ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന്​ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും സ​ന്ധി​ക​ളും അ​നു​സ​രി​ച്ച്​ സി​വി​ലി​യ​ന്മാ​ർ​ക്ക്​ പൂ​ർ​ണ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​ത്​ പ്ര​ധാ​ന​മാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​യും പ​ര​മാ​ധി​കാ​ര​ത്തെ​യും അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന അ​ക്ര​മ​വും സം​ഘ​ർ​ഷ​വും ത​ട​യു​ന്ന​തി​ൽ യു.​എ.​ഇ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. സം​ഘ​ർ​ഷ​ത്തി​നും ഏ​റ്റു​മു​ട്ട​ലു​ക​ൾ​ക്കും പ​ക​രം ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും മ​ന്ത്രാ​ല​യം എ​ടു​ത്തു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LebanonIsraeli attackU.A.E News
News Summary - Israeli attack on Lebanon:
Next Story