Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​സ്രാ​യേ​ലി​ന്‍റെ...

ഇ​സ്രാ​യേ​ലി​ന്‍റെ കു​ടി​യേ​റ്റ​ന​യം; ഐ.​സി.​ജെ അ​ഭി​പ്രാ​യ​ത്തെ സ്വാ​ഗ​തം ചെ​യ്ത്​ യു.​എ.​ഇ

text_fields
bookmark_border
uae flag
cancel

ദു​ബൈ: വെ​സ്റ്റ് ബാ​ങ്കി​ലെ​യും കി​ഴ​ക്ക​ൻ ജ​റൂ​സ​ലേ​മി​ലെ​യും കു​ടി​യേ​റ്റ​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​സ്രാ​യേ​ൽ ന​യ​ങ്ങ​ളെ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യു​ടെ (ഐ.​സി.​ജെ) അ​ഭി​പ്രാ​യ​ത്തെ യു.​എ.​ഇ സ്വാ​ഗ​തം ചെ​യ്തു.

അ​ധി​നി​വി​ഷ്ട ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ത്തി​ന്‍റെ ച​രി​ത്ര​പ​ര​വും നി​യ​മ​പ​ര​വു​മാ​യ പ​ദ​വി മാ​റ്റാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളും യു.​എ.​ഇ നി​ര​സി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ന്നും പ്ര​സ്താ​വ​ന ചൂ​ണ്ടി​ക്കാ​ട്ടി.

മി​ഡി​ൽ​ഈ​സ്റ്റി​ലെ സ​മാ​ധാ​ന പ്ര​ക്രി​യ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നും ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യും സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു​മു​ള്ള എ​ല്ലാ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ശ്ര​മ​ങ്ങ​ളെ​യും പി​ന്തു​ണ​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIsrael Immigration Policy
News Summary - Israel's immigration policy- UAE welcomes ICJ opinion
Next Story