ഇസ്സ ഫെസ്റ്റിവൽ കോൽക്കളിയിൽ എടരിക്കോടിന് വിജയം
text_fieldsദുബൈ: പ്രവാസലോകത്തും കോൽക്കളിയിൽ വിജയികൾ എടരിക്കോട് തന്നെ. യൂത്ത് ഇന്ത്യ ഇസ്സ ഫെസ്റ്റിവലിെൻറ ഭാഗമായി സംഘടിപ്പിച്ച കോൽക്കളി മത്സരത്തിലാണ് ദുബൈയിലെ എടരിക്കോട് കോൽക്കളി ടീം ഒന്നാംസ്ഥാനം നേടിയത്.
കേരള സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ നിരവധി തവണ കോൽക്കളിയിൽ ഒന്നാംസ്ഥാനം നേടിയവരാണ് എടരിക്കോട്.
യൂത്ത് ഇന്ത്യ ഇസ്സ ഫെസ്റ്റിവലിെൻറ ഭാഗമായി നടന്ന മാപ്പിളപ്പൊലിവ് സെഷനിൽ ഏറ്റവും വാശിയേറിയ മത്സരമായിരുന്നു കോൽക്കളി.
ഷബീബ് എടരിക്കോട്, വി.കെ ജലീൽ എന്നിവരുടെ നേതൃത്വത്തിൽ ഫവാസ് മുണ്ടശ്ശേരി, ഗഫൂർ മണമ്മൽ, പി. ശിഹാബ്, ടി.ടി അനസ്, എ.ടി മഹ്റൂഫ്, അബ്ദുൽ മുനീസ്, എം.പി. മുഹമ്മദ് അജ്മൽ, ആസിഫ് റഹ്മാൻ, മാഹിർ, അഫ്സൽ പതിയിൽ, റിസ്വാൻ, ശാസ് ജുനൈദ് എന്നിവരാണ് കളി അവതരിപ്പിച്ചത്. അസീസ് മണമലാണ് പരിശീലകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.