'ഭൂമിമലയാളം 2021' ആഘോഷിച്ചു
text_fieldsഅബൂദബി: കേരള സോഷ്യല്‍ സെൻററിെൻറയും മലയാളം മിഷന് അബൂദബിയുടെയും ആഭിമുഖ്യത്തില്‍ അറുപത്തഞ്ചാമത് കേരളപ്പിറവി ദിനാഘോഷം 'ഭൂമിമലയാളം 2021' എന്ന പേരില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സർവകലാശാല മുന്‍ വൈസ് ചാന്‍സലറും ഗാനരചയിതാവുമായ കെ. ജയകുമാര്‍ ഐ.എ.എസ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സെൻറര്‍ ആക്ടിങ് പ്രസിഡൻറ് ലായിന മുഹമ്മദിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ മലയാളം മിഷന് ഡയറക്ടര്‍ സുജ സൂസന് ജോർജ് മുഖ്യാതിഥിയായി.
മലയാളം മിഷന് യു.എ.ഇ കോഒാഡിനേറ്റര്‍ കെ.എല്‍. ഗോപി, ലോക കേരളസഭാംഗം എ.കെ. ബീരാന്‍കുട്ടി, ഇന്ത്യ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ സെൻറര്‍ ജനറല്‍ സെക്രട്ടറി ജോജോ അംബൂക്കന്‍, അബൂദബി മലയാളി സമാജം പ്രസിഡൻറ് സലിം ചിറക്കല്‍, ഇന്ത്യന്‍ ഇസ്ലാമിക് സെൻറര്‍ എജുക്കേഷനല്‍ സെക്രട്ടറി ഷബീര്‍ അള്ളാംകുളം എന്നിവര്‍ ആശംസ നേര്‍ന്നു. അനുശോചന പ്രമേയം മലയാളം മിഷന് അബൂദബി ജോ. കണ്‍വീനര്‍ ജിനി സുജില്‍ അവതരിപ്പിച്ചു. എം.ടി. വാസുദേവന്‍ നായര്‍ രചിച്ച ഭാഷാപ്രതിജ്ഞ മലയാളം മിഷന് വിദ്യാർഥിനി അഞ്ജലി വേത്തൂര്‍ സദസ്സിന് ചൊല്ലിക്കൊടുത്തു. അധ്യാപന പാതയില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ മലയാളം മിഷന് അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. മലയാളം മിഷന് അധ്യാപിക സംഗീത ഗോപകുമാര്‍ ആദരിക്കല്‍ ചടങ്ങിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.