ഇത്തിഹാദ് റോഡ് പൂക്കൾ കൊണ്ടലങ്കരിക്കുന്നു
text_fieldsഷാർജ: വാഹന തിരക്കിെൻറ കാര്യത്തിൽ യു.എ.ഇയിലെ പ്രധാന റോഡുകളുടെ മുൻനിരയിൽ വരുന്ന അൽ ഇത്തിഹാദ് റോഡിെൻറ മധ്യഭാഗം നഗരസഭ പൂക്കൾ കൊണ്ട് അലങ്കരിക്കുന്നു. ആധുനിക സാങ്കേതികവിദ്യയും നിർമിത ബുദ്ധിയും ഉപയോഗിച്ചാണ് പൂച്ചെടികൾ നട്ട് പിടിപ്പിക്കുക. നടൽ മുതൽ ജലവിതരണം വരെയുള്ള കാര്യങ്ങളിൽ ആധുനിക കൃഷി രീതിയാണ് അവലംബിക്കുകയെന്ന് പരിസ്ഥിതി സംരക്ഷണ വിഭാഗം പറഞ്ഞു. ദുബൈ അതിർത്തി മുതൽ ആയിര കണക്കിന് പൂക്കളായിരിക്കും അഴക് വിരിക്കുക.
കാർഷിക ഗവേഷണ ത്തിൽ ഡോക്ടറേറ്റുള്ള സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ കാഴ്ച്ചപാടുകളും നിർദേശങ്ങളും അനുസരിച്ചാണ് പൂക്കാലം തീർക്കുന്നത്. പൂക്കൾക്കിടയിൽ തണൽ വിരിക്കാൻ മരങ്ങളും ഉണ്ടാകും. നഗരസഭ ഇപ്പോൾ ആധുനിക ടെക്നോളജികളെ ആശ്രയിക്കുകയും എല്ലാ മേഖലകളിലും കൃത്രിമ ബുദ്ധി വികസിപ്പിക്കുകയും ജലസേചന, കാർഷിക രംഗത്തെ നൂതന രീതികൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.
മലിനജല ശുദ്ധീകരണ രംഗത്തും നിർമാർജന രംഗത്തും ഇതേ രീതി തന്നെയാണ് അവലംഭിക്കുന്നതെന്ന് നഗരസഭ ഡയറക്ടർ താബിത് സലീം അൽ തരീഫി പറഞ്ഞു. രണ്ട് കിലോമീറ്റർ ദൂരത്തിലായിരിക്കും അലങ്കാര ചെടികൾ നട്ട് പിടിപ്പിക്കുക. ജൈവവളങ്ങളും ജൈവീക കൃഷി രീതിയുമാണ് പിന്തുടരുക. ഇതിെൻറ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.