മനസ്സുകൾക്ക് സാന്ത്വനം പകരാൻ 'ഒരുപാട് കാത'വുമായി മലയാളി ഡോക്ടർ
text_fieldsദുബൈ: മഹാമാരിയെ നേരിട്ട മനസ്സുകൾക്ക് സാന്ത്വനത്തിെൻറ കരസ്പർശം തീർക്കുന്ന സംഗീത ആൽബവുമായി മലയാളി ഡോക്ടർ. ആകുലതകൾ നിറഞ്ഞ അടച്ചിരിപ്പിെൻറ കാലത്ത് ആത്മവിശ്വാസം സ്ഫുരിക്കുന്ന വരികളിലൂടെ ദുബൈയിലെ ഡോ. പ്രീയുഷ സജി രചിച്ച 'ഒരുപാട് കാതം'സംഗീത ആൽബമാണ് റിലീസ് ചെയ്തിരിക്കുന്നത്. സിനിമ സംവിധായകരും അഭിനേതാക്കളും ഗായകരും സംഗീത സംവിധായകരുമുൾപ്പെടെയുള്ള 12 പ്രമുഖർ സ്വന്തം പേജുകളിലായാണ് സംഗീത ആൽബത്തിെൻറ പ്രകാശനം നിർവഹിച്ചത്.
സ്വപ്നങ്ങളും സന്തോഷങ്ങളുമെല്ലാം കോവിഡ് എന്ന കുഞ്ഞൻ വൈറസ് മായ്ച്ചുകളഞ്ഞ മഹാമാരിക്കാലത്തുനിന്ന് അതിവേഗത്തിൽ അതിജീവനപാതയിലേക്ക് കുതിക്കുന്നവർക്ക് ആത്മവിശ്വാസം പകരുന്നതാണ് ആൽബത്തിലെ ഓരോ വരിയും. ഒപ്പം ലോകത്തിെൻറ സുന്ദരമായ കാഴ്ചകളും ജീവിതത്തിെൻറ മത്സരയോട്ടവുമെല്ലാം മാറ്റിവെച്ച് വീടുകളിലൊതുങ്ങിയ കാലത്തിലൂടെ നാം സമൂഹത്തിനു നൽകിയ ചൈതന്യമാണ് വരികളിലൂടെ ഡോ. പ്രീയുഷ വരച്ചുകാട്ടുന്നത്. ഒരുപാട് കാതം ഇനി ഒരുമിച്ചുപോകാനായി ഒരൽപ ദൂരം പാലിക്കാം... എന്നു തുടങ്ങുന്ന സംഗീത ആൽബം, കോവിഡ് എന്ന മഹാമാരിയെ കുടഞ്ഞെറിയാൻ സാമൂഹിക അകലം പാലിക്കേണ്ടതിെൻറ പ്രാധാന്യത്തെയാണ് വിവരിക്കുന്നത്. എല്ലാ തിരക്കുകളും മാറ്റിവെച്ച ലോക്ഡൗൺ കാലത്ത് വീടിനകത്തെ സന്തോഷവും ജീവിതതാളവും അനുഭവിച്ചറിഞ്ഞതിലെ ആഹ്ലാദവും നിറയുന്നുണ്ട്.
ദുബൈ അൽനാദയിൽ താമസിക്കുന്ന കൊല്ലം സ്വദേശി ഡോ. പ്രീയുഷ സജി 'നമുക്കിനി' എന്ന ശീർഷകത്തിൽ എഴുതിയ കവിതയാണ് 'ഒരുപാട് കാതം' എന്നപേരിൽ സംഗീത ആൽബമായി പുറത്തിറങ്ങിയിരിക്കുന്നത്. കോവിഡ് പോരാട്ടത്തിൽ മുൻനിരയിൽ നിലയുറപ്പിച്ച ഡോ. പ്രീയുഷ, അറിയപ്പെടുന്ന നർത്തകിയും യോഗ പരിശീലകയും കവിയത്രിയും ചിത്രകാരിയുമാണ്. ബിജീഷ് കൃഷ്ണയാണ് 'ഒരുപാട് കാതം' ആൽബത്തിൽ ആലാപനം നടത്തിയിരിക്കുന്നത്. ഇദ്ദേഹംതന്നെയാണ് സംഗീതവും നിർവഹിച്ചത്.
കുതിച്ചുകൊണ്ടിരുന്ന കാലചക്രത്തിൽ കയറിപ്പറ്റിയൊരു കറുത്തപൊട്ടായിരുന്നു കോവിഡ് കാലം. ഇത്തരി കുഞ്ഞനെങ്കിലും ഒത്തിരി സ്വപ്നങ്ങൾക്ക് മേൽ അൽപകാലമെങ്കിലും കരിനിഴൽ വീഴ്ത്താൻ കോവിഡിന് കഴിഞ്ഞു. എങ്കിലും കോവിഡാനന്തര കാലത്ത് മനസ്സുകൾക്ക് സാന്ത്വനം പകരുകയാണ് ആൽബത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. പ്രീയുഷ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ലോകത്തിെൻറ സമസ്ത മേഖലയെയും ജീവിതത്തിലെ സർവ ചനലത്തെയും ബാധിച്ച കോവിഡ് വൈറസിനെ പടികടത്താൻ സാമൂഹിക അകലമല്ലാതെ മറ്റൊരു വഴിയുമില്ലെന്നും ഡോ. പ്രീയുഷ പറയുന്നു.
രാജ്യത്തെ പ്രധാനപ്പെട്ട വേദികളിലെല്ലാം നൃത്തത്തിലൂടെ വിസ്മയം തീർത്ത പ്രീയുഷ ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ 'ഓർമയുടെ നീല ശംഖുപുഷ്പങ്ങൾ' എന്ന കവിതസമാഹാരം പുറത്തിറക്കിയിരുന്നു. കഴിഞ്ഞ 21 വർഷമായി ദുബൈയിൽ താമസിക്കുന്ന പ്രീയുഷക്ക് കലാരംഗത്ത് കൂടുതൽ സംഭാവന ചെയ്യാൻ തന്നെയാണ് താൽപര്യം. സിവിൽ എൻജിനീയറായ സജി എ.എസ് ആണ് ഭർത്താവ്. മക്കൾ: ശ്രുതി നന്ദന (12 ഗ്രേഡ്, ഔൺഔൺ ഇംഗ്ലീഷ് സ്കൂൾ, ദുബൈ), പ്രണവാനന്ദ് (10 ഗ്രേഡ്, ഇന്ത്യൻ ഇൻറർനാഷനൽ സ്കൂൾ, ദുബൈ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.