Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​ടി.​എ​സ് ലോ​ക...

ഐ.​ടി.​എ​സ് ലോ​ക കോ​ൺ​ഗ്ര​സി​ന് തു​ട​ക്കം

text_fields
bookmark_border
world congress
cancel
camera_alt

ഐ.​ടി.​എ​സ് ലോ​ക കോ​ൺ​ഗ്ര​സി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്

ദു​ബൈ: ഗ​താ​ഗ​ത രം​ഗ​ത്തെ നൂ​ത​ന മാ​ർ​ഗ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ച​ർ​ച്ച​യാ​കു​ന്ന ഇ​ന്‍റ​ലി​ജ​ന്‍റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സി​സ്റ്റം​സ് ലോ​ക കോ​ൺ​ഗ്ര​സി​നും പ്ര​ദ​ർ​ശ​ന​ത്തി​നും വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ൽ തു​ട​ക്കം. മു​പ്പ​താ​മ​ത് പ​തി​പ്പി​ൽ 20,000 പ്ര​തി​നി​ധി​ക​ളാ​ണ്​ പ​ങ്കെ​ടു​ക്കു​ന്ന​ത്.

200 സെ​ഷ​നു​ക​ളി​ലാ​യി 800 പ്ര​ഭാ​ഷ​ക​ർ ആ​ധു​നി​ക ഗ​താ​ഗ​ത സാ​ങ്കേ​തി​ക പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കും. ‘ച​ല​നാ​ത്മ​ക​ത​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന ബൗ​ദ്ധി​ക ഗ​താ​ഗ​ത സം​വി​ധാ​നം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ഗോ​ള സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും.

ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ദു​ബൈ​യു​ടെ ര​ണ്ടാം ഉ​പ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ അ​ഹ​മ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) എ​ക്സി​ക്യൂ​ട്ടി​വ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ ഉ​ൾ​പ്പെ​ടെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

യൂ​റോ​പ്യ​ൻ ഐ.​ടി.​എ​സ് സം​ഘ​ട​ന​യാ​യ എ​ർ​ട്ടി​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ.​ടി.​എ​സ് അ​മേ​രി​ക്ക, ഐ.​ടി.​എ​സ് ഏ​ഷ്യ പ​സ​ഫി​ക് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. ന​ഗ​ര ഗ​താ​ഗ​തം, പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​തം, സ്വ​യം നി​യ​ന്ത്രി​ത ച​ല​നാ​ത്മ​ക​ത, ഈ ​മേ​ഖ​ല​യി​ലെ പു​തു​ച​ല​ന​ങ്ങ​ൾ, സൈ​ബ​ർ സു​ര​ക്ഷ, ഡ്രൈ​വി​ങ് രം​ഗ​ത്തെ മാ​റ്റ​ങ്ങ​ൾ, സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ, സു​സ്ഥി​ര ആ​സൂ​ത്ര​ണം, ഭാ​വി ഇ​ന്ധ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.

ലോ​ക​ത്തെ 100 ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 500ഓ​ളം പ്ര​ദ​ർ​ശ​ക​രാ​ണ്​ മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. 15000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന എ​ക്സി​ബി​ഷ​നി​ൽ ഏ​റ്റ​വും പു​തി​യ ശാ​സ്ത്രീ​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. കൂ​ടാ​തെ വ​ള​ർ​ന്നു​വ​രു​ന്ന സം​രം​ഭ​ക​ർ​ക്ക് അ​വ​രു​ടെ ബി​സി​ന​സ് ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നും മ​റ്റ് പ്ര​ദ​ർ​ശ​ക​രു​മാ​യി മി​ക​ച്ച ബ​ന്ധ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​നും മേ​ള വ​ഴി​യൊ​രു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsWorld Congress
News Summary - ITS World Congress begins
Next Story