ഐ.വൈ.സി.സി മനാമ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsമനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി ബഹ്റൈൻ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന മനാമ ഏരിയ തെരഞ്ഞെടുപ്പ് കൺവൻഷനും അംഗത്വ കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജയഫറലി അധ്യക്ഷത വഹിച്ചു. മുൻ ദേശീയ പ്രസിഡന്റ് വിൻസു കൂത്തപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഐ.വൈ.സി.സി ദേശീയ ജോ. സെക്രട്ടറി മുഹമ്മദ് ജമീൽ, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, ഫാസിൽ വട്ടോളി, ടി.ഇ. അൻസാർ എന്നിവർ സംസാരിച്ചു. മുൻ ദേശീയ പ്രസിഡന്റ് ബ്ലസൻ മാത്യു തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി റോഷൻ ആന്റണി സ്വാഗതവും ഏരിയ ട്രഷററർ മുഹമ്മദ് ജസീൽ നന്ദിയും പറഞ്ഞു.
ഏരിയ പ്രസിഡന്റായി ഷംഷാദ് കാക്കൂർ, സെക്രട്ടറിയായി ഷഫീഖ് കരുനാഗപ്പള്ളി, ട്രഷററായി മൊയ്തീൻ ഷംസീർ വളപ്പിൽ, വൈസ് പ്രസിഡന്റായി റാസിബ് വേളം, ജോ. സെക്രട്ടറിയായി സുഹൈൽ സുലൈമാൻ എന്നിവരെ തെരഞ്ഞെടുത്തു. ഷെരീഫ്, ഡാനിഷ്, ഷറഫുദ്ദീൻ, ബാബു, ടി.ഇ. അൻസാർ എന്നിവർ ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളും വിൻസു കൂത്തപ്പള്ളി, ജയഫറലി, ഫാസിൽ വട്ടോളി, മുഹമ്മദ് ജസീൽ, റോഷൻ ആൻറണി, ശ്രീജിത്ത് തൊട്ടിൽപ്പാലം എന്നിവർ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.