ജബൽഅലി എമിഗ്രേഷന്‍ ഓഫീസ് പ്രവൃത്തി സമയത്തിൽ മാറ്റം
text_fieldsദുബൈ: ദുബൈ എമിഗ്രേഷെൻറ ജബൽഅലി ഓഫിസിന് ഈ മാസം ഏഴു മുതല്‍ പുതിയ പ്രവ്യത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 7.30 മുതല്‍ വൈകുന്നോരം നാലു മണിവരെയാണ് പുതിയ പ്രവ്യത്തി സമയമെന്ന് ദുബൈ എമിഗ്രഷന്‍ വിഭാഗം മലയാള മാധ്യമങ്ങള്‍ക്കുള്ള വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഉപഭോക്താകൾക്ക് കുടുതല്‍ മികച്ച സേവനം നല്ക്കുന്നതിെൻറ ഭാഗമായാണ് ഇൗ മാറ്റം. നിലവിൽ ഉച്ചക്ക് രണ്ട് മണിവരെയാണ് സേവനം.
കഴിഞ്ഞ മാസം രണ്ട് മുതല്‍ വകുപ്പിെൻറ മറ്റു രണ്ട് സേവന കേന്ദ്രങ്ങളിലും പുതിയ സമയക്രമം നടപാകിയിരുന്നു .ദുബൈ ദേരയിലെ ഡനാറ്റ ഓഫിസിലെ കേന്ദ്രത്തിലും, ഫെസ്റ്റിവൽ സിറ്റിയിലെ ഓഫീസിലെയും പ്രവ്യത്തി സമയങ്ങളിലുമാണ് അന്ന് മാറ്റം വരുത്തിയിരുന്നത്. ഇവിടെയും രാവിലെ 7.30 മുതല്‍ നാലു മണിവരെ സേവനം ഉണ്ടാകും. വകുപ്പിന് ദുബൈയിലെ വിവിധ ഭാഗങ്ങളിലായി 18 ഉപഭോക്തൃ കേന്ദ്രങ്ങളാണുള്ളത്.എന്നാല്‍ ഇതില്‍ ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ട് മൂന്നിലെ ആഗമന ഭാഗത്തെ ഓഫീസ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ഏറ്റവും മികച്ച സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന രീതികളെ പ്രോത്സാഹിപ്പിച്ച് പൊതു ഇടപാടുകൾ സുഗമമാക്കുന്നതിനാണ് വകുപ്പ് ശ്രദ്ധ ചെലുത്തുന്നതെന്ന് വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി പറഞ്ഞു . അൽ അറബി സെൻറർ, ബിൻ സുഗാത് സെക്ഷൻ, ഫെസ്റ്റിവൽ സിറ്റി, ഡിനാറ്റ ദേര, ന്യൂ അൽ തവാർ സെൻറർ, ഹയാത്ത് റീജൻസി, ഫ്രീസോൺ, മെഡിക്കൽ ഫിറ്റ്നസ് സെക്ഷൻ, ദുബൈ നഗരസഭ ക്ലിനിക് വിഭാഗം, വിമാത്താവള സർവീസസ് വിഭാഗം, അൽ മനാർ സെൻറർ, ദീവ സെക്ഷൻ, ജബൽ അലി സെക്ഷൻ, അൽ ലിസില, നായിഫ്, അൽ ബർഷ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ദുബൈ എമിഗ്രേഷന് ഓഫിസുകളുണ്ട്.
ഉപഭോക്താക്കളുടെ കുടുതല്‍ അന്വേഷണങ്ങള്‍ക്ക് വകുപ്പിെൻറ സേവന വിഭാഗമായ ആമിര്‍ ടോള്‍ഫ്രീ നമ്പറായ 8005111 ബന്ധപ്പെടാവുന്നതാണ് . സാമൂഹിക മാധ്യമങ്ങളിൽ കൂടിയും വിവരങ്ങള്‍ ലഭ്യമാകും .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.