ജലീൽ ക്യാഷ് ആൻഡ് കാരി വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
text_fieldsദുബൈ: പ്ലസ് ടു പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികൾക്ക് ഉപരിപഠനത്തിനായി ജലീൽ ക്യാഷ് ആൻഡ് കാരി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അർഹരായ 25 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകിയത്. ദുബൈയിലെ ജലീൽ ഹോൾഡിങ്സ് കോർപറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ ഹിറ്റ് എഫ്.എം ആർ.ജെ ഫസലു സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
കഴിഞ്ഞ വർഷവും ജലീൽ കാഷ് ആൻഡ് കാരി 25 മിടുക്കരായ വിദ്യാർഥികൾക്ക് ബിരുദ പഠനത്തിന് സ്കോളർഷിപ്പുകൾ സമ്മാനിച്ചിരുന്നു. ഭാവി വാഗ്ദാനങ്ങളെ സാമ്പത്തികമായി പിന്തുണക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ജലീൽ ക്യാഷ് കാരി മാനോജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ് പറഞ്ഞു.
ഭാവിയിൽ കൂടുതൽ പേർക്ക് സ്കോളർഷിപ്പുകൾ നൽകാനാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു. ചടങ്ങിൽ ജലീൽ ക്യാഷ് കാരി ചെയർമാൻ എം.വി കുഞ്ഞുമുഹമ്മദ്, ഡോ. സാക്കിർ കെ. മുഹമ്മദ്, ഗഫൂർ കെ. മുഹമ്മദ്, ഡയറക്ടർമാർ, കുട്ടികളുടെ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ജലീൽ ക്യാഷ് ആൻഡ് കാരിയുമായി സഹകരിക്കുന്ന യു.എ.ഇയിലെ ഗ്രോസറി, കഫത്തീരിയ, റസ്റ്റാറന്റ് മേഖലയിൽ ജോലി ചെയ്യുന്ന, കുറഞ്ഞ വേദനം പറ്റുന്ന ജീവനക്കാരുടെ മക്കൾ അല്ലെങ്കിൽ സഹോദരങ്ങളെയാണ് സ്കോളർഷിപ്പിനായി തെരഞ്ഞെടുത്തത്.
അരനൂറ്റാണ്ടു കാലമായി യു.എ.ഇയിലെ ഹോൾസെയിൽ വിപണന രംഗത്ത് സജീവ സാന്നിധ്യമാണ് ജലീൽ ക്യാഷ് ആൻഡ് കാരി. സ്ഥാപനം നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് സാമ്പത്തിക സഹായം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.