എൽ.ജെ.ഡി-ആർ.ജെ.ഡി ലയനം സ്വാഗതംചെയ്ത് ജനത കൾചറൽ സെന്റർ
text_fieldsഷാർജ: എൽ.ജെ.ഡി അഖിലേന്ത്യാ അടിസ്ഥാനത്തിൽ ആർ.ജെ.ഡിയുമായി ലയിച്ച നടപടി സ്വാഗതം ചെയ്യുന്നതായി പാർട്ടിയുടെ പ്രവാസി ഘടകമായ ജനതാ കൾച്ചറൽ സെന്റർ വാർത്താകുറിപ്പിൽ അറിയിച്ചു.
പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യിൽ ശക്തമായ പങ്കാളിയായ ആർ.ജെ.ഡിയിൽ ലയിച്ചതോടുകൂടി കേരളത്തിൽ പാർട്ടി ശക്തമാവുകയാണ്. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ എല്ലാ അർഥത്തിലും മതേതര ജനാധിപത്യ പൗരാവകാശങ്ങൾക്ക് വേണ്ടി എക്കാലത്തും പ്രവർത്തിച്ചത് സോഷ്യലിസ്റ്റ് നേതാക്കൾ ആണ്.
എന്നാൽ, പലകാലത്തും പലതായി പിരിഞ്ഞുപോയ ആ പ്രസ്ഥാനം വീണ്ടും ഒന്നിക്കുമ്പോൾ വർത്തമാന ഇന്ത്യയിൽ അതുണ്ടാക്കുന്ന പ്രതീക്ഷ ചെറുതല്ല. കേരളത്തിൽ അത് വലിയ രാഷ്ട്രീയമാറ്റങ്ങൾക്ക് കാരണമാകും. ഇന്ത്യക്ക് പുറത്തുള്ള സോഷ്യലിസ്റ്റ് ആശയഗതിയുള്ള പ്രവർത്തകരിലും അത് പുതിയ ആവേശം നൽകിയിട്ടുണ്ടെന്നും ജനതാ കൾച്ചറൽ സെന്റർ അറിയിച്ചു. പാർട്ടിയുടെ അധ്യക്ഷനായി എം.വി. ശ്രേയാംസ് കുമാർ തുടർന്നും പ്രസ്ഥാനത്തിന്റെ കരുത്താണെന്ന് ജെ.സി.സി ഓവർസീസ് കമ്മിറ്റി പ്രസിഡന്റ് പി.ജി രാജേന്ദ്രൻ, നജീബ് കടലായി അനിൽ കൊയിലാണ്ടി, നാസർ മുഖദാർ, മണി എന്നിവർ സംയുക്ത വാർത്താക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.