Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ജനുവരി...

യു.എ.ഇയിൽ ജനുവരി ഒന്ന്​ പൊതുഅവധി

text_fields
bookmark_border
യു.എ.ഇയിൽ ജനുവരി ഒന്ന്​ പൊതുഅവധി
cancel

ദുബൈ: പുതുവൽസര ദിനമായ ശനിയാഴ്​ച യു.എ.ഇയിൽ പൊതു അവധി. രാജ്യത്ത്​ ജനുവരി ഒന്നുമുതൽ നടപ്പിലാക്കി തുടങ്ങുന്ന പുതിയ വാരാന്ത്യ അവധി സംവിധാനമനുസരിച്ചാണ്​ സർക്കാർ ഹ്യൂമൻ റിസോഴ്​സസ്​ വിഭാഗം പ്രസ്​താവനയിൽ വ്യക്​തമാക്കി. ഇതോടെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക്​ മൂന്ന്​ ദിവസത്തെ തുടർച്ചയായ അവധിയാണ്​ ലഭിക്കുക. ഡിസംബർ 31 വെള്ളിയാഴ്​ചയായതിനാലും ശനി, ഞായർ ദിവസങ്ങളിൽ പുതിയ അവധി സംവിധാനത്തിലും ഒഴിവു ലഭിക്കും. ഇതോടെ പുതുവൽസര ആഘോഷത്തി​െൻറ അവധിക്ക്​ ശേഷം ജീവനക്കാർ ഓഫീസുകളിൽ ഹാജരാകേണ്ടത്​ തിങ്കളാഴ്​ചയായിരിക്കും.

രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ജനുവരി ഒന്നിന്​ അവധിയായിരിക്കുമെന്ന്​ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ്​ ഞായറാഴ്​ച വ്യക്​തമാക്കിയത്​. സവകാര്യ മേഖലയിൽ ഞായറാഴ്​ച കൂടി അവധി നൽകുന്ന സ്​ഥാപനങ്ങളിലെ ജീവനക്കാർക്ക്​ ഇതോടെ മൂന്നുദിവസത്തെ അവധി ലഭിക്കാൻ സാധ്യത തെളിഞ്ഞിട്ടുണ്ട്​.

നേരത്തെ പ്രഖ്യാപിച്ച പുതിയ വാരാന്ത്യ അവധി ക്രമീകരണം അനുസരിച്ച്​ ജനുവരി മുതൽ ശനിയാഴ്​ചയും ഞായറാഴ്​ചയുമാണ്​ അവധിദിനങ്ങൾ. വെള്ളിയാഴ്​ച 12മണിവരെ ഓഫീസുകൾ പ്രവർത്തിക്കും. ഉച്ചക്ക്​ ശേഷം വെള്ളിയാഴ്​ചയും അവധി ലഭിക്കുന്നതോടെ ഫലത്തിൽ ഓരോ ആഴ്​ചയും രണ്ടര ദിവസത്തെ അവധി ലഭിക്കും. നിലവിൽ വെള്ളി, ശനി ദിവസങ്ങളിലാണ്​ രാജ്യത്ത്​ വാരാന്ത്യ അവധി. ആഗോളതലത്തിലെ ബിസിനസ്​ രംഗത്തിന്​ അനുയോജ്യമായ രീതിയിലേക്ക്​ മാറുന്നതിനാണ്​ പുതിയ രീതി നടപ്പിലാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsUAE
News Summary - January 1 is a public holiday in UAE
Next Story