ജപ്പാൻ ക്യോട്ടോ വ്യാപാര പ്രദർശനത്തിന് തുടക്കം
text_fieldsവേൾഡ് ട്രേഡ് സെന്ററിലാണ് പ്രദർശനം
ദുബൈ: ജപ്പാനിലെ ക്യോട്ടോ പ്രവിശ്യ സർക്കാറും ദുബൈയിലെ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസവും സംയുക്തമായി ഒരുക്കുന്ന ജപ്പാൻ ക്യോട്ടോ ട്രേഡ് എക്സിബിഷന് തുടക്കമായി. ജപ്പാനുമായുള്ള യു.എ.ഇയുടെ വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന വാർഷിക എക്സിബിഷന്റെ ആദ്യ എഡിഷനാണിത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിന് ദുബൈ ട്രേഡ് സെന്ററാണ് വേദിയാകുന്നത്. ദുബൈ ചേംബേഴ്സ് ഡയറക്ടർ ജനറൽ മുഹമ്മദ് അലി റാശിദ് ലൂത എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ദുബൈയിലെയും ജപ്പാനിലെയും വിവിധ ബിസിനസ് രംഗങ്ങളിലെ കമ്പനികൾക്ക് പരസ്പര ബന്ധം പുതുക്കാനും ശക്തിപ്പെടുത്താനും യോജിച്ച വേദിയാണ് എക്സിബിഷനെന്ന് അദ്ദേഹം പറഞ്ഞു.
ചേംബറിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം കഴിഞ്ഞ വർഷം 310ൽ എത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. പ്രദർശനം യാഥാർഥ്യമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദിയുണ്ടെന്നും ദുബൈയിൽ ഇത്തരമൊരു മേള ഒരുക്കാനായത് അഭിമാനകരമാണെന്നും ചടങ്ങിൽ സംസാരിച്ച ക്യോട്ടോ വൈസ് ഗവർണർ അകിമാസ യമാഷിത പറഞ്ഞു.
എക്സിബിഷനിൽ 200ലേറെ ജാപ്പനീസ് സ്ഥാപനങ്ങളും കമ്പനികളും ബ്രാൻഡുകളും എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. ആദ്യ എഡിഷനിൽ 20,000 സന്ദർശകർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെക്നോളജി, ഓട്ടോമോട്ടിവ്, ഭക്ഷണം, ആനിമേഷൻ, വിഡിയോ, ഗെയിംസ്, ബീവറേജസ് തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് പ്രധാനമായും പ്രദർശനത്തിനെത്തിയത്.
ജപ്പാനിലെ ഉൽപന്നങ്ങളും കമ്പനികളും പരിചയപ്പെടുത്തുന്ന എക്സിബിഷൻ മിഡിൽ ഈസ്റ്റിലെ തന്നെ ഇത്തരത്തിലെ ആദ്യ സംരംഭമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.