ജവാഹീർ അൽ ഖാസിമി ഷാർജ ഹോളി ഖുർആൻ അക്കാദമി സന്ദർശിച്ചു
text_fieldsഷാർജ: ഷാർജ ഭരണാധികാരിയുടെ ഭാര്യയും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ് (എസ്.സി.എഫ്.എ) ചെയർപേഴ്സനുമായ ശൈഖ ജവാഹീർ ബിന്ത് മുഹമ്മദ് അൽ ഖാസിമി ഷാർജ ഖുർആൻ അക്കാദമി സന്ദർശിച്ചു. ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യ നാഗരികതയുടെ വികസനത്തിന് വിശുദ്ധ ഖുർആൻ നൽകിയ സംഭാവനകൾ അവർ ചൂണ്ടിക്കാട്ടി. അതിെൻറ അധ്യായനങ്ങളും ശാസ്ത്രപുരോഗതിയിലെ പ്രധാന നാഴികക്കല്ലുകളും മനുഷ്യനേട്ടങ്ങൾക്ക് വഴിയൊരുക്കി, മൂല്യവ്യവസ്ഥകളെയും പെരുമാറ്റങ്ങളെയും ക്രിയാത്മകമായി രൂപപ്പെടുത്തുന്നതോടൊപ്പം തന്നെ വിവിധ ചിന്താധാരകളെയും തത്ത്വചിന്തയെയും സ്വാധീനിച്ചുവെന്നും അവർ പറഞ്ഞു.
ലോകത്തെമ്പാടുമുള്ള ആളുകൾ അവരുടെ സഹിഷ്ണുതയും മിതത്വവുമുള്ള മതത്തെക്കുറിച്ച് അഭിമാനിക്കുകയും ഖുർആൻ വാക്യങ്ങളും അതിെൻറ ശാസ്ത്രങ്ങളും നൽകുന്ന മാർഗനിർദേശത്തിൽ അവരുടെ ജീവിതവും വികസനവും കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഷാർജയിലെ ഹോളി ഖുർആൻ അക്കാദമി ഒരു വെളിച്ചമാണ്. ഇസ്ലാമിെൻറ സൗന്ദര്യത്തിലും വിശാലതയിലും അത് വെളിച്ചം വീശുന്നു. അറബ്, ഇസ്ലാമിക സംസ്കാരങ്ങളോടുള്ള സ്നേഹം മുസ്ലിം ജനതയുടെ ഹൃദയത്തിൽ ഉൾപ്പെടുത്താനുള്ള ഷാർജ ഭരണാധികാരിയുടെ താൽപര്യം അക്കാദമി ഉൾക്കൊള്ളുന്നുവെന്നും ശൈഖ ജവാഹീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.