ഒറ്റപ്പെടുന്നവരെ ചേർത്തുനിർത്താൻ ജബൽ ജെയ്സിലേക്ക് 'മാരത്തൺ'
text_fieldsദുബൈ: ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്നവരെ ചേർത്തുനിർത്താനും അവർക്ക് മാനസിക പിന്തുണ നൽകാനും ലക്ഷ്യമിട്ട് നടത്തുന്ന ബോധവത്കരണത്തിെൻറ ഭാഗമായി യു.എ.ഇയിലെ പ്രമുഖ ആക്ടിവിറ്റി ഗ്രൂപ്പുകൾ ചേർന്ന് ജബൽ ജെയ്സിലേക്ക് 'മാരത്തൺ'നടത്തുന്നു.
'ഒറ്റക്കാവാതിരിക്കുക, ഒരുമിച്ചോടാം'എന്ന തീമിൽ വെള്ളിയാഴ്ച പുലർച്ച 3.30 മുതൽ 8.30 വരെയാണ് ജബൽ ജെയ്സിെൻറ താഴ്വാരം മുതൽ മുകൾ ഭാഗം വരെയും തിരിച്ചും ഓട്ടം സംഘടിപ്പിക്കുന്നത്. ചാരിറ്റിക്കായി പ്രവർത്തിക്കുന്ന അൽ ജലീല ഫൗണ്ടേഷെൻറ ഫണ്ടിലേക്ക് ധനസഹായം ചെയ്യുന്നതിനുള്ള ബോധവത്കരണം കൂടി ഇവർ ലക്ഷ്യമിടുന്നു. 42 കിലോമീറ്റർ ഓട്ടത്തിൽ വിവിധ പോയൻറുകളിൽനിന്ന് 70ഓളം പേർ പങ്കാളികളാവും. കോവിഡ് നിയന്ത്രണം ഉള്ളതിനാലാണ് ഓരോ സംഘവും ഓരോ പോയൻറുകളിൽ ചേരുന്നത്. ഔദ്യോഗിക മാരത്തൺ അല്ലെങ്കിലും ഫുൾ മാരത്തണിെൻറ ദൂരമാണ് ലക്ഷ്യമിടുന്നത്.
ജബൽ ജെയ്സിെൻറ താഴ്ഭാഗമായ വയ ഫറാട്ടയിൽ നിന്നാണ് ഓട്ടം തുടങ്ങുന്നത്. യു.എ.ഇയിലെ അഞ്ച് പ്രമുഖ മാരത്തൺ താരങ്ങളായ നാസർ ഹുസൈൻ, ഗാനി സൂലെയ്മാനേ, തെറ്റ്യാനാ മറ്റ്സേവ, അലിന വസിലാഷേ, അഹ്മദ് അൽദാബി എന്നിവരാണ് സ്റ്റാർട്ടിങ് സംഘത്തിൽ ഉണ്ടാവുക. ഇവർ അഞ്ചുപേരും 42 കിലോമീറ്റർ പൂർത്തിയാക്കും. മറ്റുള്ളവർ പത്ത് പേരടങ്ങുന്ന സംഘമായി ഓരോ പോയൻറിൽ നിന്നും പങ്കുചേരും.
ഒരു സംഘം ഓട്ടം നിർത്തിയ ശേഷം മാത്രമേ അടുത്ത ടീം ട്രാക്കിലേക്കിറങ്ങൂ. കോവിഡ് മുൻകരുതലിെൻറ ഭാഗമായാണ് ഒരുമിച്ചോടുന്നത് നിയന്ത്രിച്ചിരിക്കുന്നത്. ജബൽ ജെയ്സിെൻറ മുകളിലെത്തുന്ന സംഘം പബ്ലിക് ചെക്പോസ്റ്റും കഴിഞ്ഞ് മുന്നോട്ടുകുതിക്കും. സാധാരണ പബ്ലിക് ചെക്പോസ്റ്റ് വരെയാണ് പ്രവേശനാനുമതി.
എന്നാൽ, പ്രാദേശിക ഡ്രാഗൺ റൈഡേഴ്സിെൻറ സഹായത്തോടെ ചെക്പോസ്റ്റ് കഴിഞ്ഞും ഓടി ജബൽ ജെയ്സിെൻറ ഏറ്റവും മുകളിലെത്താനാണ് പദ്ധതി. അനൗദ്യോഗികമാണെങ്കിലും ജബൽ ജെയ്സിലേക്ക് നടക്കുന്ന ആദ്യ 'ഫുൾ മാരത്തണാ'യിരിക്കും ഇത്. അഡ്വഞ്ചറസ് എക്സ്േപ്ലാഷറിെൻറ നേതൃത്വത്തിൽ റൺ ഫോർ എ പർപ്പസ്, അറ്റ് ദ പാർക്ക്, കേരള റൈഡേഴ്സ്, ഡ്രാഗൺ റൈഡേഴ്സ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.