ജബല്‍ ജയ്സ്; ഗതാഗതക്കുരുക്ക് കുറച്ച് പുതു പാത
text_fieldsറാസല്‍ഖൈമ: വാദി ഹഖീല്‍ വഴിയുള്ള പുതുപാത ജബല്‍ ജയ്സ് യാത്രയില്‍ 50 ശതമാനം തിരക്ക് കുറച്ചതായി അധികൃതര്‍. സാധാരണ ആഘോഷ അവധി ദിനങ്ങളില്‍ 7000 മുതല്‍ 10,000 വരെ വാഹനങ്ങള്‍ ജയ്സ് മല കയറാറുണ്ട്. 2022 അവസാനത്തോടെ തുറന്നു കൊടുത്ത വാദി ഹഖീല്‍ വഴിയുള്ള റോഡ് പഴയ വാദി ഷെഹയിലെ സമ്മര്‍ദം കുറക്കുകയും യാത്രികര്‍ക്ക് സുഖകരമായ യാത്ര സമ്മാനിക്കുകയും ചെയ്തു.
മണിക്കൂറില്‍ 8000 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ജബല്‍ ജെയ്സ് പാതയെന്ന് പബ്ലിക് സര്‍വിസ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ എൻജിനീയര്‍ ഖാലിദ് അല്‍ അലി പറഞ്ഞു. അവധിദിനങ്ങളില്‍ അസാധാരണമായ തിരക്കാണ് യു.എ.ഇയിലെ എണ്ണം പറഞ്ഞ വിനോദകേന്ദ്രമായ ജബല്‍ ജയ്സില് അനുഭവപ്പെടുന്നത്.
പോയവര്‍ഷം അവസാനപാദത്തില്‍ പുതിയ പാത തുറന്നത് സമയദൈര്‍ഘ്യം ഗണ്യമായി കുറക്കുന്നതിന് സഹായിച്ചു. ഈദ് അവധിദിനങ്ങളില്‍ നൂറുകണക്കിന് സന്ദര്‍ശകരാണ് ജബല്‍ ജെയ്സിലെത്തിയത്.
ജബല്‍ ജെയ്സ് റോഡിനെ അല്‍ റംസിന്റെ ദിശയില്‍ ഇ 611 ൈഫ്ല ഓവറുമായി ബന്ധിപ്പിക്കുന്നതാണ് വാദി ഹഖീല്‍ പാലം. തുടര്‍ വികസനം സാധ്യമാകുന്ന രീതിയിലാണ് പാതയുടെ നിര്‍മാണം. ഭാവിയില്‍ ഇത്തിഹാദ് റെയില്‍പാതയും മുന്നില്‍ കണ്ടുള്ള അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളാണ് ഈ മേഖലയില്‍ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.