ജിദ്ദ ഇന്ത്യൻ സ്കൂളിൽ ഇനി ആൺപെൺ വേർതിരിവില്ല
text_fieldsജിദ്ദ: ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഒരേ ക്ലാസിൽ ഇനി ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നു പഠിക്കും. അടുത്ത അധ്യയന വർഷത്തോടെ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ കോ-എജുക്കേഷൻ സംവിധാനം നടപ്പാക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ അറിയിച്ചു. ലിംഗസമത്വം, പരസ്പര ബഹുമാനം, മത്സരാധിഷ്ഠിത അന്തരീക്ഷം എന്നിവയുടെ വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ചെറുപ്രായത്തിൽതന്നെ മികച്ചതും ആരോഗ്യകരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കലും ലക്ഷ്യമിടുന്നു.
ലിംഗഭേദത്തിന്റെ ക്രിയാത്മക സംയോജനത്തിന് കാരണമാകുമെന്നും ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള പരസ്പര ബഹുമാനവും ധാരണയും പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി പ്രിൻസിപ്പൽ പറഞ്ഞു. ഈ മാറ്റം ആത്മവിശ്വാസം ഉണ്ടാക്കുമെന്നും പ്രിൻസിപ്പൽ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.