ജറുസലേം: യു.എസ് നിലപാട് തുണയാവുക സായുധ സംഘങ്ങൾക്ക് –ശൈഖ് മുഹമ്മദ് ബിൻ സായിദ്
text_fieldsഅബൂദബി: ജെറുസലേമിനെ ഇസ്രായേലിെൻറ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ നടപടിക്കെതിരെ ശക്തമായ നിലപാടുമായി യു.എ.ഇ. ട്രംപിെൻറ പ്രഖ്യാപനം മേഖലയുടെ സ്ഥിരതയെ ബാധിക്കുമെന്ന് അബൂദബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡൻറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. ഫലസ്തീനും ഇസ്രായേലും തമ്മിലെ സമാധാന ചർച്ചകളെയും തീരുമാനം ബാധിക്കും. പ്രദേശത്ത് അടിത്തറ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭീകരർക്കും സായുധ സംഘങ്ങൾക്കും പുതുജീവൻ നൽകുകയാണ് അമേരിക്ക ചെയ്തിരിക്കുന്നത്. അബൂദബി അൽ ശാത്വി കൊട്ടാരത്തിൽ തന്നെ സന്ദർശിക്കാനെത്തിയ വാഷിങ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഇൗസ്റ്റ് പോളിസിയിലെ (ഡബ്ല്യു.െഎ.എൻ.ഇ.പി) പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരതയും സമാധാനവും നിലനിൽക്കുന്ന വിധത്തിൽ തീരുമാനം പുന:പരിശോധിക്കാൻ അമേരിക്കൻ ഭരണകൂടം തയാറാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും ഇരു ഭാഗത്തിനും താൽപര്യമുള്ള രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും 50 അംഗ സംഘവുമായി വിശദമായ ചർച്ചകൾ നടത്തി.
യു.എ.ഇയുടെ വിദേശ നയവും മേഖലയിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളിലുള്ള നിലപാടുകളും ശൈഖ് മുഹമ്മദ് വിശദീകരിച്ചു. അമേരിക്കൻ നടപടിയുടെ നിയമസാധുതയും അത് പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും ഉണ്ടാക്കാവുന്ന പ്രത്യാഘാതത്തെക്കുറിച്ചും ചർച്ചകൾ നടന്നു. യമനിലെ സ്ഥിതിഗതികളും ചർച്ചക്ക് വിഷയമായി. യമനിൽ നിയമവാഴ്ച പുന:സ്ഥാപിക്കാൻ യു.എ.ഇയും അറബ് സഖ്യവും പ്രതിജ്ഞാബദ്ധമാണ്. മേഖലയുടെ സുരക്ഷ ഹനിച്ചുകൊണ്ടായിരിക്കില്ല യമൻ പ്രശ്നം പരിഹരിക്കുകയെന്ന് അദ്ദേഹം ആവർത്തിച്ചു. സൗദി നഗരങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിന്യസിക്കാൻ പുറത്തുനിന്ന് പിന്തുണ നൽകുന്ന ശക്തി മേഖലയിൽ കലാപം വളർത്താനാണ് ശ്രമിക്കുന്നത്.
യമനിലെ ജനങ്ങളുടെ ദുരിതം കുറക്കാനുള്ള ശ്രമത്തിലാണ് സൗദിയും യു.എ.ഇയും. തീവ്രവാദികൾ കൈയ്യടക്കിയ മേഖലകളിൽ പോലും കര,കടൽ,വ്യോമ മാർഗങ്ങളിലൂടെ സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണ്. തീവ്രവാദം അവസാനിപ്പിക്കാനും അവർക്ക് സഹായം കിട്ടുന്നത് ഇല്ലാതാക്കാനും അന്താരാഷ്ട്ര സമൂഹത്തിനൊപ്പം സഹകരിച്ചു പ്രവർത്തിക്കുകയാണ് യു.എ.ഇയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ഭീകരവാദം തടയുന്നതിനും ലോകസമാധാനത്തിനും അമേരിക്കയും യു.എ.ഇയും ഒന്നിച്ചുപ്രവർത്തിക്കേണ്ടതിെൻറ പ്രാധാന്യമാണ് ഡബ്ലിയു.െഎ.എൻ.ഇ.പിയിലെ ഗവേഷകരും വിദഗ്ധരും ചൂണ്ടിക്കാട്ടിയത്. യു.എ.ഇയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചർച്ചകളിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.