ജ്യുവൽ നാട്ടിലേക്ക് മടങ്ങി; പപ്പയേയും മമ്മിയേയും കൂട്ടാതെ
text_fieldsദുബൈ: ഒരു ദിവസം പോലും മാതാപിതാക്കളെ പിരിഞ്ഞിരിക്കാനാവില്ലായിരുന്നു ജ്യുവലിന്. അർബുദം കാലുകളെ കാർന്നു തിന് നുേമ്പാഴും പ്രിയപ്പെട്ടവരുടെ കൈകൾ മുറുക്കിപ്പിടിച്ച് അവൻ പുഞ്ചിരിച്ചിരുന്നു. ഞാൻ കരയുന്നില്ലല്ലോ, പിന്ന െ നിങ്ങളെന്തിനാണ് വിഷമിക്കുന്നത് എന്ന് ആശ്വസിപ്പിച്ചിരുന്നു. സഹോദരങ്ങളെ തമാശയും കഥകളും പറഞ്ഞ് ചിരിപ് പിക്കാൻ ശ്രമിച്ചു.
എന്നാൽ ഇന്നലെ നിശ്ചേതനനായി കിടക്കുന്ന ആ കുട്ടിയുടെ മൃതദേഹപേടകത്തിന് അരികിൽ നിന്ന് പൊട്ടിക്കരയുന്ന മാതാപിതാക്കളെയും ബന്ധുക്കളെയും ആര്, എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ സാമൂഹിക പ്രവർത്തകർ േപാലും വിങ്ങിപ്പൊട്ടി. ജ്യൂവലിെൻറ ഭൗതിക ശരീരം ഇന്ന് നാട്ടിലെ പള്ളിയങ്കണത്തിൽ സംസ്കരിക്കുേമ്പാൾ അവസാന പിടി മണ്ണിടുവാൻ മാതാപിതാക്കൾക്ക് കഴിയില്ല. കേരള സർക്കാർ പ്രത്യേക താൽപര്യമെടുക്കുന്നതിനാൽ ചരക്ക് വിമാനങ്ങളിൽ മൃതദേഹം നാട്ടിെലത്തിക്കാനാവുന്നുണ്ടെങ്കിലും അത്യാവശ്യ യാത്രാ സർവിസ് പോലുമില്ലാത്തതിനാൽ ഉറ്റവരിൽ ഒരാൾക്ക് പോലും അനുഗമിക്കാനാ വാത്ത അവസ്ഥയാണ്.
ദുബൈ മുഹൈസിനയിൽ താമസിക്കുന്ന പത്തനംതിട്ട മല്ലശ്ശേരി ചാമക്കാല വിളയിൽ േജാമയുടെയും ജെൻസിെൻറയും മകനായ ജ്യുവൽ (16) വെള്ളിയാഴ്ചയാണ് മരിച്ചത്. ഷാർജ ജെംസ് മില്ലെനിയം സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർഥികളിലൊരാളായിരുന്ന ജ്യുവൽ ഏറക്കാലമായി വീൽ ചെയറിലാണ് സ്കൂളിൽ പോയിരുന്നത്. ഏഴുവർഷം മുമ്പ് അർബുദം ബാധിച്ച ശേഷവും സ്കൂളിലും വേദപാഠം ക്ലാസിലുമെല്ലാം അധ്യാപകർക്കും കൂട്ടുകാർക്കും സന്തോഷം പകർന്ന് ജ്യുവൽ സജീവമായി തിളങ്ങി നിന്നു. കഴിഞ്ഞ ദുഃഖ വെള്ളിയാഴ്ച ദിനത്തിലാണ് ദുബൈ അമേരിക്കൻ ഹോസ്പിറ്റലിൽ മരിച്ചത്.
സമുദായ ആചാര പ്രകാരം നാട്ടിൽ തന്നെ അടക്കം ചെയ്യണമെന്ന കുടുംബാംഗങ്ങളുടെ ആഗ്രഹ പ്രകാരം സമൂഹിക പ്രവർത്തകരായ അഷറഫ് താമരശ്ശേരി, ലോക കേരള സഭാംഗം അഡ്വ: ടി.കെ. ഹാഷിക്ക് , വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഇൗസ്റ്റ് റീജ്യൻ പ്രസിഡൻറ് ചാൾസ് പോൾ എന്നിവരുടെ നേതൃത്വത്തിലാണ് നോർക്കയുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ നടപടികൾ പൂർത്തിയാക്കിയത്.
വാഴമുട്ടം കിഴക്ക് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കാരം നടക്കും.
ഏതാനും ദിവസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ച തൃശൂർ ഒല്ലൂർ സ്വദേശി ജെ.പി. ആൻറണിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞെങ്കിലും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.